News4media TOP NEWS
25.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ വൻ മോഷണം; കണ്ണൂർ വളപട്ടണത്തിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരു കോടി രൂപയും 300 പവനും നഷ്ടമായി ‘പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരിയ്ക്ക് ​ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

പെരിയാറിന് പിന്നാലെ തൃശൂരിലും മത്സ്യക്കുരുതി; കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി

പെരിയാറിന് പിന്നാലെ തൃശൂരിലും മത്സ്യക്കുരുതി; കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി
May 29, 2024

തൃശൂര്‍: മതിലകത്ത് കൃഷി ചെയ്തിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി. തൃപ്പേക്കുളത്ത് കനോലി കനാലിൽ കൂടുകെട്ടി കൃഷി ചെയ്ത മത്സ്യങ്ങളാണ് ചത്തത്. ഫിഷറീസ് വകുപ്പിന്‍റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയാണിത്. മതിലകം സ്വദേശി ഖദീജാബി മാഹിൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ മത്സ്യങ്ങളാണ് ചത്തത്.

മത്സ്യ കൃഷിക്കായി അഞ്ചര ലക്ഷം രൂപ ചെലവാക്കിയിരുന്നുവെന്നും എല്ലാം നഷ്ടത്തിലായെന്നും ഖദീജാബി പറഞ്ഞു. രണ്ടായിരം കളാഞ്ചി, ആയിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് പുഴയിൽ കൂടുകെട്ടി വളർത്തിയിരുന്നത്. ഇവയില്‍ പകുതിയിലധികം ചത്തതായി വീട്ടുകാർ പറഞ്ഞു. കനത്ത മഴയിൽ കനോലി കനാലിൽ വെള്ളത്തിന്‍റെ കുത്തൊഴുക്ക് കൂടിയതും മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്തിയതും മത്സ്യങ്ങൾ ചത്തുപൊന്താൻ കാരണമായെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെതുടര്‍ന്ന് ഫിഷറീസ് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

Read Also: ബ്രിജ് ഭൂഷന്റെ മകന്റെ അകമ്പടി വാഹനമിടിച്ചു; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

Read Also: മിന്നൽ ​ഭക്ഷ്യ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരിൽ 10 ഹോട്ടലുകൾ പൂട്ടി

Read Also: ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി കോടതി

Related Articles
News4media
  • Editors Choice
  • Kerala
  • News

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണ്…സ്കൂൾ ഹെഡ്മാസ്റ്റർ, വിജിലൻസ്, പോലീസ്… ഹിയറിംഗ...

News4media
  • Kerala
  • News
  • News4 Special
  • Top News

25.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • Top News

വൻ മോഷണം; കണ്ണൂർ വളപട്ടണത്തിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരു കോടി രൂപയും 300 പവനും നഷ്ടമായി

News4media
  • Kerala
  • News
  • Top News

‘പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; രാജി സന്നദ്ധത അറിയിച്ച് കെ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]