web analytics

മുന്നറിയിപ്പില്‍ മാറ്റം; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ മുതല്‍ വ്യാപക മഴ; മഴക്കെടുതിയില്‍ മധ്യകേരളം

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നാളെ മുതല്‍ മഴ വ്യാപകമാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. നാളെ വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മെയ് 31ന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇപ്പോഴത്തേത് വേനല്‍ മഴയാണെന്നാണ് വിലയിരുത്തല്‍.

കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്കാണ് സാധ്യത. തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ 1 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

 

 

Read More: ഇടുക്കി വട്ടവടയിൽ 50 ആടുകളെ ചെന്നായ കടിച്ചുകൊന്നു; വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി

Read More: ഒൻപത് പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍; വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടിയുമായി സർക്കാർ

Read More: ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികൾ സ്‌റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കൽ; അവിഹിതമാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് അമ്പതിലേറെ പോലീസുകാർ; പത്തോളം ഡിവൈ.എസ്.പിമാരടങ്ങുന്ന പോലീസ് മാഫിയ നിരീക്ഷണത്തിൽ

spot_imgspot_img
spot_imgspot_img

Latest news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ്...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

Other news

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

മൈതാനത്ത് ‘എക്സ് ഫാക്ടർ’, ജീവിതത്തിൽ അദിതി! ഇഷാൻ കിഷന്റെ പ്രണയം പരസ്യമാക്കി മുത്തച്ഛൻ

മൈതാനത്ത് 'എക്സ് ഫാക്ടർ', ജീവിതത്തിൽ അദിതി! ഇഷാൻ കിഷന്റെ പ്രണയം പരസ്യമാക്കി...

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ചു യാത്രക്കാർ

മർദ്ദ വ്യതിയാനം: നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി നെടുമ്പാശേരി വിമാനത്താവളത്തിൽ...

ഇന്ന് സൂര്യഗ്രഹണം; സൂര്യന്റെ പുറംഭാഗം തീപ്പൊരി വളയം പോലെ ദൃശ്യമാകും

ഇന്ന് സൂര്യഗ്രഹണം; സൂര്യന്റെ പുറംഭാഗം തീപ്പൊരി വളയം പോലെ ദൃശ്യമാകും ആകാശ നിരീക്ഷകരെയും...

രേഖ രതീഷിന് സത്യഭാമയുടെ മറുപടി

രേഖ രതീഷിന് സത്യഭാമയുടെ മറുപടി നടി രേഖ രതീഷിന്റെ സൈബർ ആക്രമണ ആരോപണങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img