ഇരയായത് ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക്; ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല; നടി രചന നാരായണൻ കുട്ടിയുടെ തുറന്നു പറച്ചിൽ

മറിമായം എന്ന സിറ്റ്കോമിലൂടെ ജനശ്രദ്ധ ലഭിച്ച നടിയാണ് രചന നാരായണൻ കുട്ടി. കോമഡി രം​ഗങ്ങളിൽ മികച്ച പ്രകടനം രചന കാഴ്ച വെച്ചു. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന രചനയ്ക്ക് ശ്രദ്ധേയമായ സിനിമകളുടെ ഭാ​ഗമാകാനായി.

അഭിനയത്തോടൊപ്പം നൃത്തത്തിലും രചനയിന്ന് ശ്രദ്ധ നൽകുന്നു. പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ കാലത്ത് രചനയുടെ വ്യക്തി ജീവിതവും ചർച്ചയായി. വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.

വെറും 19 ദിവസം മാത്രമാണ് തന്റെ വിവാഹ ജീവിതം നീണ്ടുനിന്നതെന്ന് നടി രചന നാരായൺ കുട്ടി പറയുന്നു. വിവാ​ഹം കഴിഞ്ഞതോടെ താൻ ഇരയായത് ശാരീരികവും മാനസികവുമായ പീഡനത്തിനാണെന്നും താരം പറയുന്നു. മുൻ ഭർത്താവിന്റെ ക്രൂരകതൾ സഹിക്കാനാകാതെ വിവാഹം കഴിച്ച അതേവർഷം തന്നെ വിവാ​ഹ മോചനവും നേടിയെന്നാണ് രചന വെളിപ്പെടുത്തിയത്. ഇപ്പോൾ തന്റെ ജീവിതം സമാധാനപൂർണമാണെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

എല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. പത്ത് വർഷങ്ങൾക്ക് മുമ്പാണ് അതെല്ലാം സംഭവിച്ചത്. അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതും വിവാഹമോചനത്തിന് ശേഷമാണ്. വർഷങ്ങൾക്ക് മുമ്പ് വിവാഹം കഴിച്ചതും വിവാഹബന്ധം വേർപ്പെടുത്തിയതുമെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്നത് കാണാറുണ്ട്.

അതൊക്കെ മറികടന്ന് ഒരുപാട് കടമ്പകൾ പിന്നിട്ടാണ് ഇപ്പോൾ ജീവിക്കുന്നത്. ജീവിതത്തെ പുതിയൊരു തലത്തിലേക്കാണ് എത്തിക്കാൻ കഴിഞ്ഞത്, പുതിയൊരു ജീവിതരീതിയാണ് ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്’ – രചന പറഞ്ഞു.

2012 ൽ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ ഒരു കുഴപ്പവുമില്ല.

ആരാധകരായ ഒരുപാട് പേർ വിളക്കാറുണ്ട്. അവരോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്”- രചന പറഞ്ഞു.

മോഹൻലാലിനൊപ്പം ആറാട്ട് എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഒരുപാട് പേർ നന്നായി എന്ന് പറയുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം തന്നോട് നിരവധിപേർ സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്നും നടി പറയുന്നു.

 

 

Read Also:കല്ലടയാറ്റിൽ കാൽവഴുതി വീണ് ഒഴുകിപ്പോയത് പത്തു കിലോമീറ്ററോളം; മലർന്ന് വീണതും വള്ളിപ്പടർപ്പിൽ പിടി കിട്ടിയതും രക്ഷയായി; വീട്ടമ്മയ്ക്ക് ഒടുവിൽ അത്ഭുതകരമായ രക്ഷപെടൽ

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img