വെള്ളത്തിലൂടെ 10 കിലോമീറ്ററോളം ഒഴുകിപ്പോയിട്ടും വിധി ശ്യാമളയമ്മയ്ക്ക് കാത്തുവെച്ചിരുന്നത് പുനർജീവൻ ! ദൈവത്തെപ്പോലെ രക്ഷകരായി ആ രണ്ടുപേർ

ശ്യാമളയമ്മയ്ക്ക് ഇത് പുനർജന്മം ആണ്. അക്ഷരാർത്ഥത്തിൽ പുനർജന്മം. വെള്ളത്തിലൂടെ 10 കിലോമീറ്ററോളം ഒഴുകിപ്പോയിട്ടും വിധി ശ്യാമളയമ്മയ്ക്ക് കാത്തുവെച്ചിരുന്നത് പുനർജീവൻ. തുണി അലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മയ്ക്കാണ് അത്ഭുതകരമായ രക്ഷപ്പെടൽ സംഭവിച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ :

കഴിഞ്ഞദിവസം വീടിനു സമീപത്തെ കടവിൽ തുണി അലക്കാൻ എത്തിയതായിരുന്നു ശ്യാമളയമ്മ. ഇതിനിടെ കാൽവഴുതി ആറ്റിൽ വീണു. നീന്തൽ വശമില്ലാതിരുന്നാൽ ശ്യാമളയമ്മ ഒഴുക്കിൽപ്പെട്ടുപോയി. മഴമൂലം ജലനിരപ്പ് ഉയർന്നതിനാൽ നല്ല ഒഴുക്കും ഉണ്ടായിരുന്നു. എങ്ങിനെയോ മലർന്നുകിടക്കുന്ന നിലയിലായ ഇവർ ഒഴുക്കിൽപ്പെട്ട് താഴേക്ക് ദീർഘദൂരം ഒഴുകി. ചെട്ടിയാലൊഴികത്ത്, ഞാങ്കടവ്, കുന്നത്തൂർ പാലങ്ങൾ പിന്നിട്ട് ഒഴുകിയ വീട്ടമ്മയുടെ ദൃശ്യം ചിലർ കുന്നത്തൂർ പാലത്തിനു മുകളിൽ നിന്നും പകർത്തിയെങ്കിലും ഇവർക്ക് ജീവൻ ഉണ്ടെന്ന് കരുതിയില്ല. പിന്നീട് ഉച്ചയോടെ ചെറുപുഴയ്ക്ക് മംഗലശ്ശേരി കടവിന് സമീപത്ത് വള്ളിപ്പടർപ്പിൽ പിടുത്തം കിട്ടിയ ശ്യാമളയമ്മ അവിടെ കിടന്നു നിലവിളിച്ചു. ഇത് സമീപവാസികളായ ദീപയും സൗമ്യയും കേട്ടതാണ് രക്ഷയായത്. ഇവർ ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും വിളിച്ച് അറിയിച്ചു. പിന്നീട് നാട്ടുകാർ വഞ്ചി ഇറക്കി ശ്യാമളയമ്മയെ കരയ്ക്ക് എത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയ ശ്യാമളയമ്മ ആശുപത്രി വിട്ടു. 10 കിലോമീറ്റർ ഓളം ഒഴുകിയിട്ടും ജീവൻ ബാക്കിവെച്ച ദൈവത്തിന് നന്ദി പറയുകയാണ് ശ്യാമളയമ്മ.

Read  also: കേക്കിൽ മെഴുകുതിരി കുത്തിവച്ചു കത്തിക്കുമ്പോൾ അറിഞ്ഞിരുന്നോ അതിൽ ഇത്രയും അപകടം ഉണ്ടെന്ന് ? ഇനി നിങ്ങൾ ഒരിക്കലും അത് ചെയ്യില്ല !

ഭൂമിയുടെ ഭ്രമണം ഒരു നിമിഷം നിലച്ചാൽ നമുക്ക് ഏന്തു സംഭവിക്കും ? കണ്ടെത്തി ഗവേഷകർ ! സംഭവിക്കുന്ന ഈ നാലുകാര്യങ്ങൾ ഭൂമിയെ നരകതുല്യമാക്കും

ഐഫോൺ വാങ്ങി നൽകാൻ പണമില്ല, നടുറോഡിൽ ബഹളംവച്ച മകളുടെ മുമ്പിൽ മുട്ടുകുത്തി ക്ഷമാപണം നടത്തി പിതാവ് !

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി ആലപ്പുഴ: ആഗോള അയ്യപ്പസംഗമത്തിൽ താൻ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു...

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല; ആശങ്ക: VIDEO

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല;...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം...

Related Articles

Popular Categories

spot_imgspot_img