web analytics

സൂര്യൻ്റെ ചൂടിൽ ഊർമി വറുത്ത മീൻ സൂപ്പർ ഹിറ്റ്; എഴുപത്തിമൂന്ന് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞ വീഡിയോ നിജമോ

പൊരിവെയിലിലെ ചൂടിൽ തിളച്ചുമറിയുന്ന എണ്ണയിലിട്ട് മീൻ പൊരിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണതരം​ഗം ആഞ്ഞടിക്കുകയാണ്. ഇതിനിടെയാണ് അന്തരീക്ഷ താപനിലയുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയുമായി യുവതി രം​ഗത്തെത്തിയത്.

foodiesuman1 എന്ന സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഊർമി റെയിൽവേ പാളത്തിന് സമീപത്ത് വച്ച് വലിയ ഒരു മീൻ എണ്ണയിൽ പെരിച്ചെടുക്കുന്നത് വീഡിയോയിൽ കാണാം.

റെയിൽവേ പാളത്തിന് സമീപത്ത് ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് വച്ചിരിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ യുവതി പാത്രത്തിലേക്ക് മീനിനെ ഇടുമ്പോൾ തിളച്ച എണ്ണയിൽ മീൻ പൊരിയുന്ന ശബ്ദം കേൾക്കാം.

എണ്ണ തിളച്ച് പൊങ്ങുന്നതും വീഡിയോയിൽ കാണാം. കടുത്ത ചൂട് എണ്ണയെ ചൂടാക്കിയതായി ഊർമി വിശദീകരിക്കുന്നു. ‘പുറത്ത് വളരെ ചൂടാണ്, വെയിലിൻറെ ചൂടിൽ നിങ്ങൾക്ക് സ്റ്റൗ ഇല്ലാതെ പാചകം ചെയ്യാം’ എന്ന് പറഞ്ഞു കൊണ്ടാണ് ഊർമി തൻറെ വീഡിയോ തുടങ്ങുന്നത്. ബംഗാളി ഭാഷയിലാണ് യുവതി സംസാരിക്കുന്നത്.

വീഡിയോ കണ്ട നിരവധി പേർ അത് അസംഭവ്യമാണെന്നും വീഡിയോ ‘തട്ടിപ്പാ’ണെന്നും കമൻറ് നൽകിയിട്ടുണ്ട്. വീഡിയോ ആരംഭിക്കും മുമ്പ് എണ്ണ ചൂടാക്കിയിരിക്കാമെന്ന് ചില കാഴ്ചക്കാർ പറയുന്നു. ‘സൂര്യൻറെ ചൂടിൽ ഊർമി വറുത്ത മീൻ’ എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനകം എഴുപത്തിമൂന്ന് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.

ഒന്നര ലക്ഷത്തിലേറെ പേർ വീഡിയോ ലൈക്ക് ചെയ്തു. ‘വ്യാജം. എണ്ണ നേരത്തെ ചൂടാക്കിയിരിക്കും’ സംശയാലുവായ ഒരു കാഴ്ചക്കാരനെഴുതി. ‘ഇതൊരു മുട്ടയാണെങ്കിൽ ഞാൻ അത് വിശ്വസിക്കുമായിരുന്നു, കാരണം മുട്ട പൊരിക്കാൻ കൂടുതൽ ചൂട് ആവശ്യമില്ല’ മറ്റൊരു കാഴ്ചക്കാരൻ വിശദീകരിച്ചു.

 

 

 

Read Also:കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു; മരണം ഇന്ന് പുലർച്ചെ

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img