16 വർഷം വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിച്ചെന്ന അവകാശവാദവുമായി എത്യോപ്യ സ്വദേശിയായ 26 കാരി. മുലുവോർക് അംബൗ എന്ന യുവതിയാണ് ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ ഇത്രയും വർഷം ജീവിച്ചെന്ന് പറയുന്നത്.10 വയസ്സുള്ള സമയത്ത് ഒരിക്കൽ ലെന്റിൽ സ്റ്റൂ കഴിച്ചതാണ് ഏറ്റവും ഒടുവിൽ ഉള്ളിൽ ചെന്ന ആഹാരം. അതിനുശേഷം വിശക്കുകയോ ദാഹിക്കുകയോ ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് തന്നെ ഇക്കാലമത്രയും ടോയ്ലറ്റും ഉപയോഗിക്കേണ്ടിവന്നില്ല. ഇന്ന് ഇവർ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.
ദഹന വ്യവസ്ഥയിൽ ഭക്ഷണമോ വെള്ളമോ മാലിന്യങ്ങളോ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ അംബൗവിന് എന്തെങ്കിലും രോഗമുള്ളതായി ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചില്ല. എന്നുമാത്രമല്ല യുവതി പൂർണ ആരോഗ്യവതിയാണെന്ന് അവർ കണ്ടെത്തുകയും ചെയ്തു. ഗിന്നസ് റെക്കോർഡ് ജേതാവായ ഡ്രു ബിൻസ്‌കി അടുത്തയിടെ അംബൗവിനെ സന്ദർശിച്ചിരുന്നു.
ഭക്ഷണവും വെള്ളവും ഇല്ലാതെ നിരാഹാര സമരം കിടന്ന ഇറോം ശർമിളയെപ്പോലെയല്ല അംബൗ. വിശപ്പ് അനുഭവപ്പെടാത്തതാണ് ആഹാരം കഴിക്കാതിരുന്നതെന്നാണ് യുവതി പറയുന്നത്. താൻ ആഹാരം കഴിക്കാറില്ലെങ്കിലും കുടുംബത്തിനായി പതിവായി ഭക്ഷണം പാകം ചെയ്യാറുണ്ടെന്ന് അംബൗ പറയുന്നു.
ആഹാരം കഴിക്കാതെ ആരോഗ്യത്തോടെ ഇരിക്കുന്ന ഈ അവസ്ഥ പരിശോധനകൾക്കും വിധേയമാക്കപ്പെട്ടിരുന്നു. പല വർഷങ്ങളിലായി ഇന്ത്യ, ഖത്തർ, ദുബായ് തുടങ്ങിയ പലയിടങ്ങളിലെയും ആരോഗ്യവിദഗ്ധർ അംബൗവിനെ പരിശോധിച്ചു.
Read Also: ചരിത്രം രചിച്ച് കേരളം; 80 കുട്ടികൾക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നൽകി