web analytics

മിൽമ ചോക്ലേറ്റിൽ ‘പുഴു ഫ്രീ’; കോഴിക്കോട് സ്വദേശി വാങ്ങിയ ചോക്ലേറ്റിൽ നുരഞ്ഞു പൊന്തി പുഴുക്കൾ; പിന്നാലെ സ്റ്റോക്ക് പിൻവലിച്ച് അധികൃതര്‍

കോഴിക്കോട്: മില്‍മയുടെ ഉൽപ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള ചോക്ലേറ്റ് ആണ് വാങ്ങിയത്. പിന്നീട് കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കൊടുവള്ളി സര്‍ക്കിള്‍ ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് മില്‍മ പുതിയ ഉല്‍പന്നമായി ചോക്ലേറ്റ് ഉദ്പാദനം ആരംഭിച്ചത്. സമാനമായ പരാതി മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായതായും ഈ ബാച്ചിലെ ഉല്‍പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.

 

Read Also: സംസ്ഥാനത്ത് ഷവർമ കടകളിൽ വ്യാപക റെയ്ഡ്; 52 കടകളില്‍ ഷവര്‍മ വില്‍പന നിര്‍ത്തിച്ചു

Read Also: സ്വർണ പ്രേമികൾക്ക് ആശ്വാസം; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്, വില അറിയാം

Read Also: കാലവർഷം മെയ് 31ന് : മഴയെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി കെ രാജൻ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

Related Articles

Popular Categories

spot_imgspot_img