’50 വർഷം കഴിഞ്ഞാൽ എറണാകുളത്ത് ഈ സ്ഥലങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കില്ല’ ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത നിവാരണ വിഭാഗം തലവൻ

കേരളത്തിൽ എല്ലാവർഷവും വെള്ളപ്പൊക്കം പതിവായി സംഭവിക്കുമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തിരുവനന്തപുരത്തും എറണാകുളത്തും ആലപ്പുഴയിലുമൊക്കെ ഈ പ്രതിഭാസം കാണും എന്നാണു അദ്ദേഹം പറയുന്നത്. അർബൻ ഫ്ളഡ്ഡിഗ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. അർബൻ ഫ്ളഡ്ഡിഗ് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് തുമ്മാരുകുടി പറഞ്ഞു. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ എം.ജി രാധാകൃഷ്‌ണനുമായുള്ള അഭിമുഖത്തിനാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.

 

തുമ്മാരുകുടിയുടെ വാക്കുകൾ:

”കേരളത്തിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് ക്ളൈമറ്റ് റിസ്‌ക് ഇൻഫോർമ്‌ഡ് പ്ളാനിംഗ് ഉണ്ടാക്കുകയാണ്. ഇത് കേരളത്തിൽ വളരെ അത്യാവശ്യമാണ്. അടുത്ത 50 വർഷത്തെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അറിവ് നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഇനി എവിടെ വീട് വയ‌്ക്കുന്നു, കൃഷി ചെയ്യുന്നു, റോഡുണ്ടാക്കുന്നു, കടൽഭിത്തി കെട്ടുന്നു എന്നൊക്കെ ശരിയാണോയെന്ന് ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. 50 വർഷം കൂടികഴിഞ്ഞാൽ എറണാകുളം ടൗണിലെ അനവധി ഭാഗങ്ങൾ മനുഷ്യജീവിതം സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. അവിടൊക്കെ വീടുവാങ്ങാൻ പോകുന്നവർക്ക് ഇന്നതറിയില്ല. ഒരു സ്ഥലത്ത് സർക്കാ‌ർ പ്രോജക്‌ടുകൾ വരുന്നത് സാധാരണജനങ്ങളെ അവിടെ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ഇതൊഴിവാക്കി ഭൂവിനിയോഗം മനസിലാക്കി വേണം കാര്യങ്ങൾ നീക്കാൻ.
കേരളത്തിൽ ഇന്നുണ്ടാകുന്ന വെള്ളകെട്ടുകൾക്ക് നാല് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഉയർന്ന സാന്ദ്രതയിലാണ് മഴ പെയ്യുന്നത്. വെള്ളത്തിന് നിലനിൽക്കാനുള്ള സ്ഥലം നേരത്തേയുണ്ടായിരുന്നത് ഇപ്പോഴില്ലാ എന്നതാണ് രണ്ടാമത്തെ കാരണം. വെള്ളം ഒഴുകി കൊണ്ടിരുന്ന പല സ്ഥലങ്ങളും റോഡും റെയിൽവേലൈനുമായി മാറിക്കഴിഞ്ഞു. കടലിലെ ജലനിരപ്പ് ഉയരുന്നതാണ് നാലാമത്തെ കാരണം. എറണാകുളത്ത് സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകാനുള്ള കാരണം ഇത്തരത്തിൽ കടലിലെ ജലനിരപ്പ് ഉയരുന്നു എന്നതുകൊണ്ടുതന്നെയാണ്. ഈ നാലു കാര്യങ്ങളാണ് കേരളത്തിലെ നഗരങ്ങളെ വെള്ളക്കെട്ടിൽ മുക്കുന്നത്”

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ ഇടുക്കി...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

Related Articles

Popular Categories

spot_imgspot_img