web analytics

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടങ്ങി

ബെം​ഗളൂരു: ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴി ബോംബ് ഭീഷണി എത്തിയെന്നാണ് വിവരം. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ദി ഒട്ടേര ഹോട്ടലിലേക്ക് മെയിൽ എത്തിയത്. ജീവനക്കാർ ഇ-മെയിൽ കണ്ടയുടനെ പൊലീസിൽ വിവരമറിയിച്ചു.

അതേസമയം, വന്നത് വ്യാജ ഇമെയിലാണെന്നും ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇ- മെയിൽ അയച്ചയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ പറഞ്ഞു.

ആഴ്ച്ചകൾക്ക് മുൻപ് ബെംഗളൂരു അർബൻ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളിലെ ഡെസ്‌കിനും ബെഞ്ചിനും താഴെ സ്ഫോടക വസ്തുക്കൾ ഉണ്ടെന്നായിരുന്നു സന്ദേശം. ഹുളിമംഗലയിലെ ട്രീമിസ് സ്‌കൂളിലെ പ്രിൻസിപ്പലിനാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് സ്കൂളിൽ മൂന്ന് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്.

 

Read Also: ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; സര്‍ക്കാരിന് പച്ചക്കൊടി വീശി നിയമസഭ സമിതി

Read Also: വീണ്ടും നിയമക്കുരുക്കിൽ; മഞ്ഞുമ്മൽ ബോയ്‌സിനെതിരെ ഇളയരാജ; നഷ്ടപരിഹാരം വേണമെന്ന് സംഗീത സംവിധായകൻ

Read Also: പ്രതികൂല കാലാവസ്ഥ; മൂന്ന് വിമാനങ്ങൾ റദ്ദാക്കിയതായി അറിയിപ്പ്

 

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

മകന്റെ കാമുകി തുണിക്കടയിൽ കയറി അമ്മയെ കുത്തിവീഴ്ത്തി; കൽപ്പറ്റയിൽ പട്ടാപ്പകൽ ചോരപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ നഗരത്തെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ ക്രൂരമായ...

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി കാണ്‍പൂർ:...

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം സ്തംഭിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

തളിപ്പറമ്പ്: കണ്ണൂർ - കാസർകോട് ദേശീയപാതയിലെ യാത്രക്കാരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്...

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു; വീഴ്ചയിൽ ഇടതുകാൽ അറ്റുപോയി

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു;...

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി ദേവൻ

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി...

Related Articles

Popular Categories

spot_imgspot_img