കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഒരു വശത്ത്. ഇടതു യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ചപോലും നടത്താനാകാതെ മടങ്ങിയ ഫ്രഞ്ച് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ മറുവശത്ത്. കുടിവെള്ള പദ്ധതിക്കായി കരാര്‍ നേടിയ കമ്പനിയുടെ പ്രതിനിധികള്‍ക്കാണ് കേരള വാട്ടര്‍ അതോറ്റിയുമായി ചര്‍ച്ച നടത്താനാകാതെ മടങ്ങേണ്ടി വന്നത് പ്രതിഷേധത്തെ തുടർന്. സാധാരണക്കാര്‍ക്ക് കുടിവെള്ളം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകാതാകുമെന്ന് പറഞ്ഞാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി അംഗങ്ങള്‍ പ്രതിഷേധിച്ചത്.
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍, കേരള വാട്ടര്‍ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയാണ്. 2,511 കോടി രൂപയുടെ കരാര്‍ നേടിയതാകട്ടെ ഫ്രഞ്ച് കമ്പനിയായ സൂയസ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ സൂയസ് ഇന്ത്യയും
കുടിവെള്ള വിതരണത്തിനായുള്ള ശൃംഖലകള്‍ സ്ഥാപിക്കുക, കൊച്ചിയിലെയും തിരുവനന്തപുരത്തെയും കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു പദ്ധതി വഴി നടപ്പാക്കാനുദ്ദേശിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ട ചർച്ചയ്ക്കായാണ് കമ്പനിയുടെ മൂന്ന് പ്രതിനിധികള്‍ എറണാകുളം വാട്ടര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലെത്തിയത്. മുദ്രാവാക്യം മുഴക്കിയും സൂപ്രണ്ടന്റ് എന്‍ജിനീയറുടെ കാബിന്‍ വളഞ്ഞും ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചര്‍ച്ച നടത്താനാകാതെ ഇവര്‍ മടങ്ങി.