web analytics

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം, മൂന്നു വയസ്സുകാരിയടക്കമുള്ളവർക്ക് പരിക്ക്

ബെംഗളൂരു: സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാറിൽ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ സർജാപുര റോഡിലെ സെന്റ് പാട്രിക്സ് അക്കാദമിക്ക് സമീപത്തു വെച്ചാണ് സംഭവം നടന്നത്. തൃശൂർ പഴയന്നൂർ സ്വദേശിയും കൊടത്തി സി.കെ. ലേഔട്ടിൽ താമസിക്കുന്ന അഖിൽ സാബുവിനും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം ഉണ്ടായത്.

ഹോണടിച്ചിട്ടും സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് സ്കൂട്ടർ യാത്രക്കാരനായ ഡൊമ്മസന്ദ്ര സ്വദേശി ജഗദീഷ് കാർ തടയുകയായിരുന്നു. തുടർന്ന് ഹെൽമറ്റ് കൊണ്ട് കാറിന്റെ വശങ്ങളിലെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. ചില്ല് തെറിച്ച് അഖിലിനും ഭാര്യയ്ക്കും 3 വയസ്സുള്ള മകൾക്കും പരിക്കേറ്റിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സ തേടിയ അഖിൽ ‍ജഗദീഷിനെതിരെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വർത്തൂർ പൊലീസിൽ പരാതി നൽകി. തന്നെ മർദ്ദിച്ചെന്നാരോപിച്ച് ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും പോലീസ് കേസെടുത്തു.

 

Read Also: കർഷികർക്ക് തിരിച്ചടിയായി കൊക്കോ, കാപ്പി വിലകൾ കൂപ്പുകുത്തി; അവസാന പ്രതീക്ഷയും തകർന്ന് കർഷകർ

Read Also: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി എത്തി ! അടുത്ത അഞ്ചു ദിവസം ഈ ജില്ലകളിൽ കിടിലൻ മഴ പെയ്യും; മിന്നൽ ജാഗ്രത വേണം

Read Also: നഴ്സിംഗ് പ്രവേശന പ്രതിസന്ധി പ്രതിസന്ധി നീങ്ങി; ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ സമവായം

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മയക്കുമരുന്ന് കേസ്: ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം

മയക്കുമരുന്ന് കേസ്: ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം മയക്കുമരുന്ന് കേസിൽ ടാൻസാനിയൻ...

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം വോട്ടുകൾ

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം

കൊച്ചി:ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

Related Articles

Popular Categories

spot_imgspot_img