web analytics

കർഷികർക്ക് തിരിച്ചടിയായി കൊക്കോ, കാപ്പി വിലകൾ കൂപ്പുകുത്തി; അവസാന പ്രതീക്ഷയും തകർന്ന് കർഷകർ

കർഷകരുടെ പ്രതീക്ഷകൾ തകർത്ത് രണ്ടാഴ്ച്ചക്കിടെ കൊക്കോ വിലയ്്ക്ക് പിന്നാലെ കാപ്പി വിലയും ഇടിഞ്ഞു. 240  രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185  ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 300 ആയുമായാണ് ഇടിഞ്ഞത്. ഇതോടെ കാപ്പി വിലയിൽ പ്രതീക്ഷയർപ്പിച്ച് കാപ്പിച്ചെടികൾക്ക് മികച്ച പരിചരണം നൽകിയ കർഷകരുടെ പ്രതീക്ഷ നശിച്ചു. നാലു വർഷം മുൻപ് വരെ കമ്പോളങ്ങളിൽ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 രൂപയായിട്ടും 110 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില  362 രൂപയായും ഉയർന്നത്. കാപ്പികൃഷി കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് കാപ്പിവില ഉയരാൻ പ്രധാന കാരണം. എന്നാൽ വില ഏറെ ഉയർന്നതോടെ വൻകിട വ്യാപാരികളും കാപ്പിപ്പൊടി നിർമാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങി സ്റ്റോക്ക് ചെയ്യാൻ മടിയ്ക്കുകയാണ് . ഇതാണ് ഉയർന്ന വില വീണ്ടും താഴാൻ കാരണം.

കർഷകർക്ക് തിരിച്ചടിയായി സർവകാല റെക്കോഡിട്ട കൊക്കോവിലയും രണ്ടാഴ്ച്ചക്കിടെ  പാതിയായി താഴ്ന്നിരുന്നു. മേയ് തുടക്കത്തിൽ 1000-1080 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന് നിലവിൽവില  580-610 രൂപയാണ് ലഭിയ്ക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നു. അണ്ണാൻ , മരപ്പട്ടി ശല്യവും കീടബാധയും  മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു. എന്നാൽ കുത്തനെയുള്ള വിലയിടിവിന് ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.

Read also: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി എത്തി ! അടുത്ത അഞ്ചു ദിവസം ഈ ജില്ലകളിൽ കിടിലൻ മഴ പെയ്യും; മിന്നൽ ജാഗ്രത വേണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img