web analytics

ഒരു ജില്ലയിൽ മാത്രം തകർന്നത് 325 വൈദ്യുത ലൈനുകൾ; കനത്ത മഴയിൽ കെ എസ് ഇ ബിക്ക് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴയിൽ കെ എസ് ഇ ബിക്ക് വ്യാപക നാശനഷ്ടം.  തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാൽ, കല്ലിയൂർ, പൂഴിക്കുന്ന്, കമുകിൻതോട്, കാഞ്ഞിരംകുളം, പാറശ്ശാലസ ഉച്ചക്കട എന്നീ സെക്ഷനുകളിലാണ്  വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കേടുപാടുണ്ടായത്.

മരങ്ങൾ ലൈനുകൾക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകൾ ലൈനിൽ പതിച്ചുമാണ് നാശനഷ്ടമുണ്ടായത്. കെ എസ് ഇ ബി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി ദുരന്തം കാരണമായുണ്ടായ പ്രതിബന്ധങ്ങൾ വകവെയ്ക്കുക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ക‍ർമനിരതരാണെന്നും കെഎസ്ഇബി അറിയിച്ചു.

109 വൈദ്യുതി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം തകർന്നത്. 120 പോസ്റ്റുകൾ കടപുഴകി വീണു. 325 സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടി. അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാല അടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള പ്രവ‍ർത്തനങ്ങൾ നടന്നുവരികയാണ്. ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി തന്നെ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചു.

വ്യാപക നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാല അടിസ്ഥാനത്തലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതിന് നാട്ടുകാരുടെ സഹകരണവും ലഭിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലുള്ളവർ അക്കാര്യം അതത് സെക്ഷൻ ഓഫീസുകളെ അറിയിക്കണമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ കെ.എസ്.ഇ.ബിയുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറായ 1912ൽ വിളിച്ചോ അല്ലെങ്കിൽ 9496001912 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്തോ അറിയിക്കാവുന്നതുമാണ്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

Related Articles

Popular Categories

spot_imgspot_img