കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കു ഗവർണറുടെ നാല് അംഗങ്ങളുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ആറാഴ്ചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ സർവകലാശാല ചാൻസലർ ആയ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് രീതി. സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ മറ്റു നാല് പേരെ നാമനിർദേശം ചെയ്തത്.
Read Also: രാജ്യാന്തര അവയവക്കടത്ത്; കേസ് എൻഐഎയുടെ കൈകളിലേക്ക്, തീവ്രവാദ ബന്ധം പരിശോധിക്കും
Read Also: ദുബായിൽ എയർ ടാക്സിയിൽ ജോലി വേണോ ? ഇതാ സുവർണ്ണാവസരം ! റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു
Read Also: റെഡ് അലേര്‍ട്ടില്ല; എട്ടു ജില്ലയിൽ ഓറഞ്ച് അലേർട്ട്, സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് മാറ്റം