യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ മോഡല്‍ വന്ദേഭാരത് എക്‌സ്പ്രസ് വരുന്നു. മുംബയ്-അഹമ്മദാബാദ് റൂട്ടിലെ മൂന്നാമത്തെ സര്‍വീസിനാണ് ഈ ട്രെയിന്‍ എത്തുക. യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതാണ് മെച്ചപ്പെടുത്തിയ സൗകര്യങ്ങളോട് കൂടിയ പുതിയ വന്ദേഭാരത്.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ 140 സെക്കൻഡ് അല്ലെങ്കിൽ 3 മിനിറ്റിന് മതിയാവും. അതുകൊണ്ട് തന്നെ യാത്രാ സമയത്തിൽ ഗണ്യമായി കുറവ് വരുത്താൻ സാധിക്കും. മുംബൈ – അഹമ്മദാബാദ് റൂട്ടില്‍ ഓടിയെത്താന്‍ അഞ്ച് മണിക്കൂറും 25 മിനിറ്റും മതിയാവും. നേരത്തെ സര്‍വീസ് നടത്തുന്ന വന്ദേഭാരതിനേക്കാള്‍ 45 മിനിറ്റ് കുറവാണിത്. പഴയതിൽ നിന്നും മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്.
ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ 11.35 ആവുമ്പോഴേക്കും മുംബയ് സെൻട്രലിലേക്ക് എത്തും. പുതിയ വന്ദേഭാരത് സർവീസ് നടത്തുന്ന തീയതി റെയിൽവെ ഇതുവരെ അറിയിച്ചിട്ടില്ല. പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതിന് ശേഷം സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ വൃത്തങ്ങൾ നൽകുന്ന വിവരം. ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിർമ്മിക്കുന്നത്.
Read More: പണം ചിലവാക്കാം കാര്യം നടക്കുമോ; കൂട്ടത്തോടെ അതിര്‍ത്തി കടന്ന് മലയാളികള്‍