കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.കാസർകോട് തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.സംസ്കാരം ഇന്ന് നടക്കും.