web analytics

പോത്തിറച്ചി വിലക്ക് മൂക്കുകയറിടാൻ ആരുമില്ലേ; വില ഇനിയും കൂടും; പോത്തുകൾ നാട്ടിലുമില്ല, വരവുമില്ല, വാണിയംകുളമടക്കമുള്ള ചന്തകൾ ശൂന്യം

ഒറ്റപ്പാലം: പോത്തിറച്ചിക്ക് വില കുത്തനെ കൂടിയതോടെ വാണിയംകുളം ചന്തയിലടക്കം പോത്തുകളെത്തുന്നതില്‍ വന്‍ കുറവ്. സംസ്ഥാനത്തെ പേരുകേട്ട കന്നുകാലി ചന്തയാണ് വാണിയംകുളത്തേത്. ഇവിടെ വ്യാഴാഴ്ച എത്തിയത് 40 ലോഡ് കന്നുകാലികൾ മാത്രമാണ്. ഇതില്‍ 10 ലോഡ് മാത്രമായിരുന്നു പോത്തുകള്‍ ബാക്കിയെല്ലാം മറ്റ് കന്നുകാലികളായിരുന്നു.ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കന്നുകാലികളെത്തുന്നത്. തിരഞ്ഞെടുപ്പ് കാരണവും കന്നുകാലികളുടെ ക്ഷാമംമൂലവും ഇത് പകുതിയായി കുറഞ്ഞു.

വാണിയംകുളം കന്നുകാലിച്ചന്തയില്‍ കൂടുതലായി എത്തിയിരുന്നത് പോത്തുകളായിരുന്നു. മറ്റ് കന്നുകാലികളുടെ വില്‍പ്പനയും സജീവമായിരുന്നു. ആന്ധ്ര, കര്‍ണ്ണാടക, ഒറീസ, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കന്നുകാലികള്‍ എത്തുന്നത്. എന്നാല്‍ ഇവിടെ വലിയ രീതിയില്‍ വില വര്‍ദ്ധിച്ച സാഹചര്യമാണ്. 30 മുതല്‍ 50 രൂപയാണ് ഒരു കിലോഗ്രാമില്‍ വര്‍ദ്ധിച്ചത്.
360 മുതല്‍ 400 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. ബോട്ടിക്ക് 150 മുതല്‍ 200 രൂപ വരെ നൽകണം. നാട്ടിന്‍ പുറങ്ങളിലില്‍ ഫാമുകള്‍ കുറഞ്ഞതോടെ ഇവിടെ നിന്നും പോത്തുകളെയും എരുമകളെയും ലഭിക്കാത്ത സാഹചര്യമാണ്. പെരുന്നാള്‍ അടുക്കുന്നതോടെ ഇനിയും വില വര്‍ധിക്കാനുള്ള സാഹചര്യമാണെന്ന് കേരള കാറ്റില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫ് അപ്പ കാട്ടില്‍ പറഞ്ഞു.ഇതരസംസ്ഥാനങ്ങളിലെ പ്രാദേശിക വിപണികളില്‍ നിന്ന് കന്നുകാലികളെ കൂടിയവിലയ്ക്ക് വാങ്ങിയാണ് ഇപ്പോള്‍ എത്തിക്കുന്നത്. ഇതോടെ ഇവിടെ നിന്ന് എത്തിക്കുന്ന കാലികള്‍ക്ക് ഇരട്ടി വിലയാണ് ഇപ്പോള്‍ വരുന്നത്. കയറ്റുമതി കൂടിയതുമൂലം പോത്തുകളെ കിട്ടാനില്ലാത്തതാണ് കാരണം. ഇതോടെ ഇറച്ചിക്കും വില കൂടിയതായി കച്ചവടക്കാര്‍ പറഞ്ഞു.
spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

Related Articles

Popular Categories

spot_imgspot_img