ശനിയാഴ്ച രാത്രിയോടെ ആകാശത്തു കാണപ്പെട്ട നീലവെളിച്ചത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുന്നേറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് സ്‌പെയിനിലെയും പോർച്ചുഗലിലെയും പ്രദേശങ്ങളിലാണ് അപൂർവ്വ കാഴ്ച ദൃശ്യമായത്. നൂറുകണക്കിന് കിലോമീറ്ററുകളോളം രാത്രി ആകാശത്ത് നീല ഫ്ലാഷ് പായുന്നത് കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതിന്റെ ഫോട്ടോകളും ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. അന്യഗ്രഹ ജീവികളുടെ സ്പേസ് സ്റ്റേഷനാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാലിത് ഭൂമിയെ തൊട്ടുരുമ്മി കടന്നുപോയ ഭീമാകാര ഉൽക്കാപടമാണ് എന്നാണു വിദഗ്ദർ പറയുന്നത്.
ഈ ഉൽക്കാശില ഭൂമിയുടെ ഉപരിതലത്തിൽ പതിച്ചോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, സോഷ്യൽ മീഡിയ ഫോറങ്ങളിൽ ചിലർ ഇത് കാസ്ട്രോ ഡെയർ പട്ടണത്തിന് സമീപമാണ് വീണതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഉൽക്കാശിലകൾ, ബഹിരാകാശത്തെ പാറകൾ, പൊടിപടലങ്ങൾ മുതൽ ചെറിയ ഛിന്നഗ്രഹങ്ങൾ എന്നിവയാണ് പൊതുവെ ഇത്തരത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം വസ്തു അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ, ഘർഷണം, മർദ്ദം, വാതകങ്ങളുമായുള്ള രാസപ്രവർത്തനങ്ങൾ എന്നിവ ചൂടാകാനും ഊർജ്ജം പുറത്തുവിടാനും കാരണമാകുന്നു.
🇵🇹 One of the cleanest recording of a Meteor ever filmed.
Captured over Portugal. pic.twitter.com/HZwQQmZKzT
— Concerned Citizen (@BGatesIsaPyscho) May 19, 2024