വിദൂര ഇന്തോനേഷ്യൻ ദ്വീപായ ഹൽമഹേരയിലെ അഗ്നിപർവ്വതം, മൗണ്ട് ഇബു വീണ്ടും പൊട്ടിത്തെറിച്ചു, ശനിയാഴ്ച വൈകുന്നേരത്തെ സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളെ ഒഴിപ്പിക്കാൻ തീരുമാനിച്ചതായി പ്രാദേശിക അധികാരികൾ ഞായറാഴ്ച (മെയ് 19) അറിയിച്ചു. കഴിഞ്ഞ ആഴ്‌ച മുതലുള്ള തുടർച്ചയായ സ്‌ഫോടനങ്ങളെത്തുടർന്ന് വ്യാഴാഴ്ച (മെയ് 16) ഇന്തോനേഷ്യൻ അധികാരികൾ മൗണ്ട് ഇബുവിനുള്ള അലേർട്ട് ലെവൽ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയതിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് നാല് കിലോമീറ്റർ ഉയരത്തിൽ ചാരം പടരുന്നതായി പ്രദേശ വാസികൾ പറയുന്നു.
സ്‌ഫോടനത്തെ തുടർന്ന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള താമസക്കാരെ ഒഴിപ്പിക്കാൻ പോലീസ്, മിലിട്ടറി, സെർച്ച് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത സംഘത്തെ പ്രദേശത്തേക്ക് അയച്ചതായി ദുരന്ത നിവാരണ ഏജൻസിയിൽ നിന്നുള്ള അബ്ദുൾ മുഹറിയുടെ പ്രസ്താവന ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഗ്നിപർവ്വതത്തിൽ നിന്ന് ഏഴ് കിലോമീറ്റർ ചുറ്റളവിൽ താമസക്കാർ താമസിക്കുന്നതിനാൽ അധികൃതർ വിപുലമായ ഒഴിപ്പിക്കൽ നടപടിയാണ് നടത്തുന്നത്. ഇന്തോനേഷ്യയിലുടനീളമുള്ള വിവിധ അഗ്നിപർവ്വത സ്ഫോടനങ്ങളുടെ പരമ്പരയുടെ അവസാനത്തേതാണ് മൗണ്ട് ഐബു സ്ഫോടനം. . “റിങ് ഓഫ് ഫയർ” എന്ന സ്ഥലത്താണ് രാജ്യം സ്ഥിതി ചെയ്യുന്നത്, ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങൾ ഇവിടെയുണ്ട്.
Read also: സ്‌കൂളിൽ നിരന്തരം പീഡനത്തിനിരയായി; 2 വയസ്സുകാരിആത്മഹത്യ ചെയ്തു