web analytics

സൂക്ഷിക്കണം; ഈ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്; 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല 

കൊച്ചി:വേനലൊടുവിൽ പേമാരി കലിതുള്ളുകയാണ്. കാലവർഷത്തിന് സമാനമായ മഴയാണ് പെയ്യുന്നത്. രണ്ട് മാസം ചുട്ടുപൊള്ളിയ കേരളത്തിൽ ആശ്വാസമാകുമെന്ന് കരുതിയ മഴയാകട്ടെ അതിശക്തവും. ഒരാഴ്ച അതീതീവ്ര മഴ ലഭിക്കും. വടക്കൻ ജില്ലകളിലെ ശക്തമായ മഴ തെക്കോട്ടും വ്യാപിച്ചു. മദ്ധ്യ തെക്കൻ ജില്ലകളിലാണ് കനത്ത മഴ സാധ്യത. വൈകുന്നേരവും രാത്രിയും സജീവമാകുന്ന വേനൽ മഴ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നത്തോടെ പകലും പെയ്യും.22ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന സീസണിലെ ആദ്യ ന്യൂനമർദ്ദം അടുത്ത ആഴ്ചയോടെ തീവ്രന്യൂനമർദ്ദമായി കൂടുതൽ മഴ ലഭിക്കും.
 അതേ സമയം കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ വർധിക്കുന്നതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) റിപ്പോർട്ട് പുറത്തു വന്നിരുന്നു.  പ്രളയകാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 1943 സ്ഥലങ്ങളിൽ നടത്തിയ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഈ നിഗമനം.
കേരളത്തിൽ ഉരുൾപൊട്ടലും മലയിടിച്ചലും സംഭവിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പ് നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കുന്നതിൽ കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞർ വിജയിച്ചു. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ നടത്തിയ ബഹിരാകാശ നിരീക്ഷണ ഫലങ്ങളിൽ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ഡീപ് ലേണിങ്ങ് ടെക്നോളജി ഉപയോഗിച്ച് നടത്തിയ അപഗ്രഥത്തിന് ഒടുവിലാണ് കേരളത്തിന്‍റെ ഉരുൾപൊട്ടൽ സാദ്ധ്യത മാപ്പ് കൃത്യമായി തയ്യാറാക്കിയത്.

പഠന റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്‍റെ 13 ശതമാനം പ്രദേശങ്ങൾ ഉയർന്ന തോതിൽ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഇടുക്കി, പത്തനംതിട്ട,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇതിൽ ഭൂരിഭാഗം പ്രദേശങ്ങളും. കനത്ത മഴയോടൊപ്പം അശാസ്ത്രീയമായ ഭൂവിനിയോഗം, റോഡ് നിർമ്മാണത്തിനായി കുത്തനെ മല ഇടിക്കുന്നത്, വൻതോതിലുള്ള മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് ഈ ജില്ലകളിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിന് കാരണം. 2018 ലെ പ്രളയത്തിന് കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൂശ്ശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യത 3.46 ശതമാനം വർദ്ധിപ്പിച്ചതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല. ഇതിൽ നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണു കൂടുതൽ സാധ്യത. പുറമേ 25 താലൂക്കുകളും സാധ്യതാപ്പട്ടികയിലുണ്ട്.

സോയിൽ പൈപ്പിങ് സാധ്യതാമേഖലകളായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 14 താലൂക്കുകളെ കണ്ടെത്തിയിട്ടുണ്ട്. പഠനം നടത്തുന്നത് 18,854 ചതുരശ്ര കിലോമീറ്ററിൽ ദേശീയ ഉരുൾപൊട്ടൽ സാധ്യതാപഠനപദ്ധതിയുടെ ഭാഗമായി ജിഎസ്ഐ കേരളത്തിലെ 18,854 ചതുരശ്ര കിലോമീറ്ററിൽ പഠനം നടത്തുന്നുണ്ട്. ഇതിൽ 13,356 ചതുരശ്ര മീറ്ററിലെ പഠനം പൂർത്തിയായി. 5498 ചതുരശ്ര കിലോമീറ്ററിലെ പഠനം അടുത്ത വർഷം പൂർത്തിയാകും.

ഉരുൾപൊട്ടൽ ഉണ്ടാകുന്നതെങ്ങനെ?

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്‌ഥലങ്ങളും നശിക്കുന്നു.

കേരളത്തിലെ ഹൈറേഞ്ചുകളിൽ 600 മീറ്ററിന് മുകളിൽ ഉയരമുള്ള സ്ഥലങ്ങളിൽ 31 ശതമാനവും ഉരുൾപൊട്ടലിന്‍റെ ഭീഷണിയാണ്. ഇതിൽ തന്നെ 10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി തോത് വളരെ കൂടുതലാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

Related Articles

Popular Categories

spot_imgspot_img