സൗദി അറേബ്യയിൽ വെള്ളിയാഴ്ച്ച സ്വിം സ്യൂട്ട് ധരിച്ചുകൊണ്ട് ഫാഷൻ ഷോ ചരിത്രത്തിൽ ആദ്യമായി അരങ്ങേറി. ഒരു പതിറ്റാണ്ട് മുൻപ് വരെ സ്ത്രീകൾ ശരീരം പൂർണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന സൗദിയിൽ നടന്ന ബിക്കിനി ഫാഷൻ ഷോ ലോകമെങ്ങും ആശ്ചര്യം പടർത്തി. മൊറോക്കൻ ഡിസൈനറായ യാസ്മിന ഖാൻസാലിന്റെ ഡിസൈനുകൾ അവതരിപ്പിയ്ക്കുന്ന പൂൾ സൈഡ് ഷോയിൽ ഒറ്റ പീസ് സ്വിം സ്യൂട്ടുകളാണ് ഏറെയും അവതരിപ്പിക്കപ്പെട്ടത്. സൗദിയുടെ പടിഞ്ഞാറുള്ള റെഡ് സീ റിസോർട്ടിലാണ് ഫാഷൻ ഷോ അരങ്ങേറിയത്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിന്റെ ഭരണചക്രം ഏറ്റെടുത്തതോടെ പരമ്പരാഗത രീതികളിൽ നിന്നും രാജ്യത്തെ നിയമങ്ങൾ മാറ്റിയിരുന്നു. വനിതകൾക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്രവും കൂടുതൽ വിനോദ ഉപാധികളും അദ്ദേഹം രാജ്യത്ത് നടപ്പാക്കി. മതകാര്യ പോലീസിന്റെ അധികാരങ്ങളും സൗദി വെട്ടിച്ചുരുക്കിയിരുന്നു.
Read also: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേയ്ക്ക് ; ജാഗ്രത വേണം