ബൈ ബൈ മുംബൈ; 29 പന്തില്‍ നിന്ന് 75 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പുരാന്റെ വെടിക്കെട്ടിൽ തകർന്നടിഞ്ഞു; ലഖ്‌നൗവിനെതിരെയും തോറ്റ് അവസാന സ്ഥാനക്കാരായി മടക്കം; പിന്നെക്കണ്ടോളം എന്നു പറയാൻ ഇനി മത്സരങ്ങളില്ല

തോൽവികൾ ഏറ്റുവാങ്ങാൻ മുംബൈയുടെ ആയുസ്സ് ഇനിയും ബാക്കിയായിരുന്നു. ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് തലകുനിച്ച് വിടപറഞ്ഞു മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിക്കോളാസ് പുരന്റെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും തകർപ്പൻ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റൺസെടുത്തത്. 29 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. മികച്ച തുടക്കത്തിനു ശേഷമാണ് മുംബൈ മത്സരം കൈവിട്ടത്. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം 68 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിങ് വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ക്കൊന്നും ടീമിനെ മുന്നോട്ടുനയിക്കാനായില്ല. സീസണിലെ മുംബൈയുടെ 10-ാം തോല്‍വിയായിരുന്നു ഇത്. ഇതോടെ നാല് മത്സരങ്ങള്‍ ജയിച്ച് എട്ടു പോയന്റുമായി അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസണ്‍ അവസാനിച്ചു. 14 കളികളില്‍ നിന്ന് 14 പോയന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലഖ്‌നൗവും പ്ലേ ഓഫ് കാണാതെ പുറത്തായി.

Read also: 41 മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില കുറച്ച് സർക്കാർ; രാജ്യത്ത് ഈ രോഗങ്ങളുള്ള 10 കോടിയിലധികം ആളുകൾക്ക് ആശ്വാസമാകും

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പൂജകള്‍ക്കായി ശബരിമല...

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ്

പ്ലേയിംഗ് ഇലവനിൽ സഞ്ജു വേണമെന്ന് കൈഫ് ലക്നൗ: 2025 ലെ ഏഷ്യാ കപ്പിൽ...

കാമാക്ഷി ബാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: കേരളത്തിൽ സിബിഎസ്ഇ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ...

Related Articles

Popular Categories

spot_imgspot_img