മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുത്തൻ ചിത്രമായ ‘ടർബോ’യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ പ്രൊമോഷൻ പരിപാടികളൊക്കെയായി തിരക്കിലാണ് താരം. മമ്മൂട്ടിയുടെ സ്വന്തം നിർമാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യാണ് ടർബോയും ഒരുക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇതിനോടകം തന്നെ കമ്പനി ഒരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ.
സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് പ്രതിഫലം കിട്ടാറുണ്ടോ എന്ന ചോദ്യത്തിനാണ് നടൻ മറുപടി പറഞ്ഞത്. മമ്മൂട്ടി നായകനാകുന്ന ‘ടർബോ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാലറി ക്രൈറ്റീരിയയെ കുറിച്ച് നടൻ വ്യക്തമാക്കിയത്.
മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. എന്റെ കമ്പനിയാണെങ്കിലും എനിക്ക് റെമ്യൂണറേഷൻ വാങ്ങണം. അതിന് ഞാൻ ടാക്സും കൊടുക്കണം. എത്രത്തോളം കുറച്ച് വാങ്ങിയാലും ചോദ്യം വരും സ്വന്തം കമ്പനിക്കല്ലെ എന്ന്, പക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് നമുക്ക് കുറയ്ക്കാനും കഴിയില്ല. അതുകൊണ്ട് എന്റെ പേരിൽ ശമ്പളം എഴുതിയെടുത്തേ പറ്റു. പിന്നെ നഷ്ടം വന്നാൽ നമുക്ക് തരാനുള്ള കാശ് നഷ്ടമാകുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
നിരൂപക ശ്രദ്ധ നേടിയതും ബോക്സ് ഓഫീസിൽ ഹിറ്റായതുമായ നാലു സിനിമകളാണ് മമ്മൂട്ടി കമ്പനി ഇതിനോടകം ഒരുക്കിയിട്ടുള്ളത്.
Read Also:ലോക കേരള സഭയല്ലേ, സാമ്പത്തിക പ്രതിസന്ധി നോക്കിയിട്ട് കാര്യമില്ലാലോ; ഒന്നും കുറയ്‌ക്കേണ്ട, യാത്രയ്ക്കും ഭക്ഷണത്തിനും 40 ലക്ഷം, നടത്തിപ്പിന് 2 കോടി
Read Also: ഇങ്ങനെയും അബദ്ധം പറ്റുമോ? ഒറ്റ നിമിഷത്തെ ആ അശ്രദ്ധ സോഷ്യൽ മീഡിയയിൽ വൈറൽ ! വീഡിയോ









