ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ തുടർന്ന് പീരുമേട് സബ് ജയിലിലെ 10 തടവുകാരെ മുട്ടം സബ് ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം എത്തിയ തടവുകാരനാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇയാളെ മറ്റൊരു സെല്ലിൽ കൊതുക് വല നൽകി പാർപ്പിച്ചിരിയ്ക്കുകയാണ്.സഹതടവുകാർക്കാർക്കും രോഗമില്ലന്ന് വൈദ്യ പരിശോധന നടത്തി ഉറപ്പുവരുത്തി. ഇവിടെയുണ്ടായിരുന്ന മറ്റ് തടവുകാരെ മാറ്റി പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാലാണ് മുട്ടം ജയിലിലേക്ക് മാറ്റിയത്. 36 തടവുകാരെ പാർപ്പിക്കുവാനുള്ള സൗകര്യമാണ് പീരുമേട് ജയിലിനുള്ളത്. എന്നാൽ തടവുകാരുടെ എണ്ണം വർധിച്ചതോടെ 65 തടവുകാരാണ് ഇപ്പോൾ ഇവിടെയുള്ളത്. നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് എന്നിവിടങ്ങളിലെ വിവിധ കോടതികളിൽ നിന്നും തടവുകാരായി അയക്കുന്നവരെയാണ് ഇവിടെ പാർപ്പിക്കുന്നത്. നിർമാണം നടന്ന് വരുന്ന പുതിയ ജയിൽ സമുച്ചയം പൂർത്തികരിക്കുന്നതോടെ 56 തടവുകാരെ കൂടി അധികമായി പാർപ്പിക്കാൻ കഴിയും.
Read also: ഇടുക്കി ഇരട്ടയാറ്റിൽ പോക്‌സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് നിഗമനം