കാസർകോട്: കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ ഇനിയും പിടികൂടാനായിട്ടില്ല.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോയിരിക്കുകയായിരുന്നു. വീട്ടിലെ മറ്റുള്ളവര്‍ ആ സമയത്ത് ഉറക്കത്തിലായിരുന്നു. മുന്‍ വാതില്‍ തുറന്ന് മുത്തച്ഛന്‍ പുറത്ത് പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്നാണ് സംശയിക്കുന്നത്.
വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കണ്ണിനും കഴുത്തിലും പരിക്കേറ്റിരുന്നു. മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടിയുടെ മൊഴി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Also: വഞ്ചനാക്കേസ്; സിനിമാ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ