പത്തനംതിട്ട: തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം മറിഞ്ഞ് ഒരു മരണം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്നവർ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് വയസ്സുള്ള പ്രവീൺ ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Read Also: പെരുമഴ വരുന്നുണ്ട്, ആകെയുള്ളത് 327 ഹോട്ട്സ്പോട്ടുകൾ; ജാഗ്രതാ പ്രവർത്തനങ്ങൾ തകൃതി