മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന് സ്വയം വെടിവച്ച് മരിച്ചു. പ്രകാശ് കപ്ഡെ(39)യാണ് മരിച്ചത്. സ്വവസതിയില്‍വച്ച് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. ബുധനാഴ്ചയാണ് ഒരു ദിവസത്തെ അവധിക്കായി പ്രകാശ് കപ്ഡെ ജാംനഗറിലെ വീട്ടിലേക്ക് പോയത്.
സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവ സമയത്ത് വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാല്‍ സംഭവത്തില്‍ എസ്ആര്‍പിഎഫ് അന്വേഷണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
Read Also: പ്ലസ് വൺ ഏകജാലകം; ഓൺലൈൻ അപേക്ഷ സമർപ്പണം നാളെ മുതൽ
Read Also: സംസ്ഥാനം നാഥനില്ലാ കളരിയായി മാറി; ഡിജിപിയുണ്ടോ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല