വന്ദേ ഭാരത് മെട്രോ കേരളത്തിൽ പരി​ഗണിക്കുന്നത് ഈ 10 റൂട്ടുകൾ; സാധ്യതകൾ ഏറെ എറണാകുളത്തിന്; അധികം വൈകാതെ കേരളത്തിൽ വന്ദേ ഭാരത് മെട്രോ കൂകിപ്പായും

കൊച്ചി: വന്ദേ ഭാരത് മെട്രോകളുടെ ചെറു പതിപ്പായ വന്ദേ ഭാരത് മെട്രോ സർവീസ് നടത്താനൊരുങ്ങുകയാണ്. വന്ദേ മെട്രോയുടെ രാജ്യത്തെ ആദ്യ പരീക്ഷണയോട്ടം അടുത്തമാസമാണ് നടക്കുക. പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാൽ ഈ വർഷം അവസാനത്തോടെ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിപ്പ് ഇൻറർസിറ്റി സർവീസായി വന്ദേ മെട്രോ ട്രാക്കിലിറങ്ങുമെന്നാണ് വിവരം. മെമു ട്രെയിനുകൾക്ക് പകരം വന്ദേ മെട്രോയെത്തുമ്പോൾ കേരളത്തിനും ഏറെ പ്രതീക്ഷകളുണ്ട്. 12 നഗരങ്ങളിലേക്കാണ് വന്ദേ മെട്രോയെത്തുന്നത്. പിന്നീട് 125 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലെക്ക് സർവീസ് മാറ്റും. ആദ്യത്തെ 12 മെട്രോ ട്രെയിനുകളിലൊന്ന് കേരളത്തിനും ലഭിക്കുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്. എന്നാൽ ആദ്യ സെറ്റിൽ ഇല്ലെങ്കിലും അധികം വൈകാതെ കേരളത്തിൽ മെട്രോ കൂകിപ്പായും എന്നതിൽ സംശയം വേണ്ട. നിലവിലെ വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ വന്ദേ മെട്രോ കൊണ്ടുവരുന്നതിനെക്കുറിച്ച് റെയിൽവേയ്ക്കും മറിച്ചൊരു അഭിപ്രായത്തിന് ഇടയില്ലെന്നാണ് വിവരം.

പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ട്രെയിൻ സർവീസുകൾ നടത്താൻ കഴിയുന്ന റൂട്ടുകളെക്കുറിച്ചും റെയിൽവേ പഠിച്ചിരുന്നു. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് റൂട്ടുകൾ വീതമാണ് റെയിൽവേ പരിശോധിക്കുന്നതെന്ന റിപ്പോർട്ട് ആ സമയത്ത് തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഈ പത്ത് റൂട്ടുകളിൽ ഏതിലാകും ആദ്യം ട്രെയിൻ എത്തേണ്ടതെന്ന് ദക്ഷിണ റെയിൽവേയാണ് തീരുമാനിക്കേണ്ടത്. എങ്കിലും ഇവയിലേത് റൂട്ടിലാണെങ്കിലും അത് മികച്ച സർവീസായി മാറുമെന്നതിൽ ഒരു സംശയവും വേണ്ടെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ വന്ദേ ഭാരത് മെട്രോ സർവീസുകൾക്കായി പരിഗണിക്കുന്ന റൂട്ടുകളിൽ ഒന്നാമത് എറണാകുളം – കോഴിക്കോട് തന്നെയാണെന്നാണ് ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. കോഴിക്കോട് നിന്ന് മെട്രോ നഗരത്തിലേക്ക് അതിവേഗ ട്രെയിൻ സർവീസ് ആരംഭിച്ചാൽ മികച്ച പ്രതികരണമാകും അതിന് ലഭിക്കുക എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ. തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന തരത്തിൽ മെട്രോ ട്രെയിൻ സർവീസുകളും സാധ്യത പട്ടികയിലുണ്ട്. എറണാകുളത്ത് നിന്ന് കോഴിക്കോടേക്കുള്ള സർവീസിന് പുറമെ കോഴിക്കോടുനിന്ന് പാലക്കാട്, പാലക്കാടുനിന്ന് കോട്ടയം, എറണാകുളത്തുനിന്ന് കോയമ്പത്തൂർ, മധുരയിൽനിന്ന് ഗുരുവായൂർ, തിരുവനന്തപുരത്തു നിന്ന് എറണാകുളം, കൊല്ലത്തുനിന്ന് തിരുനെൽവേലി, കൊല്ലത്തുനിന്ന് തൃശൂർ, മംഗലാപുരത്ത് നിന്ന് കോഴിക്കോട്, നിലമ്പൂരിൽ നിന്ന് മേട്ടുപ്പാളയം എന്നിവയാണ് കേരളത്തിൽ നിന്ന് വന്ദേ ഭാരത് മെട്രോ സർവീസുകൾക്കായി പരിഗണിക്കുന്ന റൂട്ടുകൾ. ദക്ഷിണ റെയിൽവേ നൽകുന്ന ശുപാർശയിൽ നിന്ന് റെയിൽവേ ബോർഡാണ് വന്ദേ മെട്രോ സർവീസ് നടത്തുന്നതിനുള്ള അന്തിമ റൂട്ടുകൾ തീരുമാനിക്കുക. എറണാകുളം – കോഴിക്കോട്, തിരുവനന്തപുരം – എറണാകുളം സർവീസുകൾക്ക് ഇതിൽ സാധ്യതയേറെയാണ്.

 

Read Also: എടാ മോനെ ഈ തൃശൂർക്കാരൻ ഗഡി വേറെ ലെവലാ, ഇവന്റെ വരവോടെ രംഗണ്ണൻ വരെ ഔട്ട്; തൃശൂരിൽ അനൂപ് അണ്ണന്റെ ‘ആവേശം’ എൻട്രി വൻ ഹിറ്റ്

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img