കോഴിക്കോട്: രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് തീപിടിച്ചു.വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. കോഴിക്കോട് നഗരത്തിലാണ് വാഹനാപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്.
നാദാപുരം സ്വദേശിനി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്‌ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് അപകടം. സമീപത്തെ കടയിലേക്കും തീ പടർന്നിരുന്നു. നാട്ടുകാർ ചേർന്ന് തീയണച്ചു.