കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റ് പരിക്ക്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് നീര്‍നായകളുടെ കടിയേറ്റത്. ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ ഇരുപതോളം കുട്ടികളാണ് കുളിക്കാനിറങ്ങിയത്.
കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ (14) എന്നിവര്‍ക്കാണ് കടിയേറ്റത്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് നീര്‍നായകള്‍ കൂട്ടമായി എത്തി കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു.
ഇവിടെ മുൻപും നിരവധി തവണ നീര്‍നായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നീര്‍നായയുടെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Also: കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്; എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്ന് അമിത് ഷാ
Read Also: പറന്നുകൊണ്ടിരുന്ന വിമാനത്തിൽ നിന്ന് കടലിൽ ചാടുമെന്ന് ഭീഷണി; കണ്ണൂർ സ്വദേശി അറസ്റ്റിൽ
Read Also: വൈശാഖ മാസം: ഗുരുവായൂർ ക്ഷേത്രത്തിന്റെ വരുമാനത്തിൽ വൻ വർധനവ്; കണക്ക് അറിയാം