web analytics

ഇനി കൂളായി കോഫി കുടിച്ച് നടക്കാം; കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഇവിടെ; തുറക്കുന്നത് ജൂണിൽ

 

ഹൈടെക്കായി മാറുകയാണ് തൃശൂരിലെ ആകാശപ്പാത. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് വലിയ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ശക്തൻ നഗറിലെ ആകാശനടപ്പാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ജൂൺ അവസാന വാരത്തോടെ ആകാശപ്പാത പൊതുജനത്തിന് തുറന്ന് നൽകാനാണ് കോർപറേഷന്റെ തീരുമാനം.

നാല് ലിഫ്റ്റുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. വയറിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ശീതീകരിക്കുന്നതിനൊപ്പം കോഫി പാർലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആകാശനടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കോർപറേഷൻ ആകാശനടപ്പാതയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്. 360 മീറ്ററാണ് നീളം. നാല് ലിഫ്ടുകള്‍, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ് ക്ലാഡിംഗ് കവര്‍, എ.സി എന്നിവ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരം, മത്സ്യമാംസ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന്‍ നഗര്‍ മൈതാനം എന്നീ നാല് ഭാഗങ്ങളില്‍ നിന്നും ആകാശപ്പാതയിലേക്ക് ചവിട്ടുപടികളിലൂടെ പ്രവേശിക്കാനാകും. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച ഈ മേഖലയിൽ സുരക്ഷ ലക്ഷ്യമിട്ടാണ് ആകാശപ്പാത ഒരുക്കിയിരിക്കുന്നത്.

 

Read More: വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്; ഡിസിസി പ്രസിഡന്റുമാരെ മാറ്റും

Read More: മാവേലി സ്റ്റോറിലെ പരിപ്പും പഞ്ചസാരയും മാവേലിക്കൊപ്പം പാതാളത്തിലേക്ക്; ഓണം കഴിഞ്ഞെത്തിയ വിഷുവിനുപോലും കണി കാണാൻ കിട്ടിയിട്ടില്ല; എട്ടു മാസമായി, ലേശം പഞ്ചാരയെങ്കിലും കിട്ടിയിരുന്നെങ്കിൽ

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ പവന് 9000 രൂപയുടെ ഇടിവ്

ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ പവന് 9000 രൂപയുടെ ഇടിവ് കൊച്ചി:...

സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു

സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു പരവൂർ: സ്കൂൾ കലോത്സവ...

കൊച്ചി വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ

കൊച്ചി വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി: അടിയന്തിര സാഹചര്യം നേരിടാൻ...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം മുംബൈ:...

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

Related Articles

Popular Categories

spot_imgspot_img