web analytics

“അമ്മ” അറിയും തോറും ആഴംകൂടുന്ന ഒരൊറ്റ വാക്ക്;ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരം; ഇന്ന് ലോക മാതൃദിനം

നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കൈ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ്  അമ്മ. ഇന്ന് ലോക മാതൃദിനം.
സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനമായി ആഘോഷിക്കുന്നത്.
അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. അമ്മ, ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരമാണ്. അറിയും തോറും ആഴംകൂടുന്ന ഒരൊറ്റ വാക്ക്.

അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നു പോകരുത്. എത്ര തിരക്കില്ലാണെങ്കിലും അമ്മമാരോട് സംസാരിക്കാൻ സമയം കണ്ടെത്തണം. അതിവേഗം ഓടികൊണ്ടിരിക്കുന്ന ഈ തലമുറയിൽ ആർക്കാണ് അമ്മയെ ഓർക്കാൻ നേരം? മക്കൾ ഭക്ഷണം കഴിച്ചോ എന്ന് തിരക്കുന്ന അമ്മമാരോട്, അവർ ഭക്ഷണം കഴിച്ചോ എന്ന് എപ്പോഴെങ്കിലും തിരക്കാറുണ്ടോ? സ്നേഹത്തോടെ അവരോട് കുറച്ച് നേരം സംസാരിക്കാൻ കഴിയാറുണ്ടോ? വാർദ്ധക്യത്തിലേക്ക് കടക്കുന്ന മാതാപിതാക്കൾ എപ്പോഴും ആഗ്രഹിക്കുന്നത് അവരുടെ മക്കൾ അടുത്ത് ഉണ്ടാകണം എന്നാണ്. സ്വന്തം മക്കൾക്കായി അമ്മമാർ ചിലവാക്കിയ സമയത്തിനും കഷ്ടപ്പാടുകൾക്കും കണക്കില്ല.

അമേരിക്കയിലാണ് മാതൃദിനം ആദ്യം ആഘോഷിച്ചത്. അമ്മ എന്ന അനുഭവത്തെ അമൂല്യമായി അനുഭവിച്ച അന്നാ ജാർവിസാണ് അതിന് തുടക്കമിട്ടത്. 1908 മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ അന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു. അന്ന് ആ ചടങ്ങുകള്‍ നടന്ന വിര്‍ജീനിയയിലെ സെന്‍റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.

110 വര്‍ഷമായി ലോകം മാതൃദിനത്തിൻ്റെ സ്നേഹം ഉൾക്കൊള്ളുന്നു. ആ വാത്സല്യത്തെ അനശ്വരമാക്കുന്നു. ജന്മം നൽകിയ മാതാവിനെയും മാതൃത്വത്തെയും ആദരിക്കുന്ന അസുലഭ സന്ദർഭമാണിത്. ഒരൊറ്റ ദിനം കൊണ്ട് അവസാനിപ്പിക്കുന്നതല്ല ആ സ്നേഹവും കടപ്പാടും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Related Articles

Popular Categories

spot_imgspot_img