സംസ്ഥാനത്ത് കോഴി വിലയ്ക്ക് പിന്നാലെ പോത്തിറച്ചി വിലയും ഉയരുന്നു. നിലവിൽ തെക്കൻ ജില്ലകളിൽ 350 മുതൽ 400 വരെയാണ് വിവിധയിടങ്ങളിൽ പോത്തിറച്ചി വില . ഇത് ഇനിയും ഉയർന്ന് 420 രൂപ വരെയെത്തുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. മാട് വില വർധിച്ചതാണ് വില ഉയരാൻ കാരണം . നാടൻ പോത്തുൾപ്പെടെയുള്ളവയുടെ കൃഷി കുറഞ്ഞതോടെ ഇവ കിട്ടാതായതും വില വർധനവിന് കാരണമായി. നിലവിൽ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് മാടുകളെ കേരളത്തിൽ എത്തിക്കുന്നത്.