web analytics

ഇതിൻ്റെ ദൃഷ്ടി പതിഞ്ഞാൽ മതി, ഇനി ഒരു ഭീകരനും അതിർത്തി കടക്കില്ല; 30,000 അടി ഉയരത്തിൽ പറ പറക്കും 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാം; അതിർത്തി കാക്കാൻ അവനെത്തുന്നു; ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ജൂൺ 18 ന് ലഭിക്കും

ന്യൂഡൽഹി: അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ജൂൺ 18 ന് ലഭിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ. 30,000 അടി ഉയരത്തിൽ 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ദൃഷ്ടി-10-ന് സാധിക്കും. തുടർച്ചയായി 36 മണിക്കൂർ പ്രതിരോധം തീർക്കും. ഇൻ്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷൻസ് റിലേ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ആളില്ലാ വിമാനം സജ്ജമാക്കിയിരിക്കുന്നത്.ദൃഷ്ടി -10 എന്നാണ് ഇതിന്റെ വിളിപ്പേര്. ഇന്ത്യൻ കരസേനയും നാവികസേനയും ഉൾപ്പെടെയുള്ള സേനാ വിഭാ​ഗങ്ങൾക്ക് അദാനി ഡിഫൻസ് സിസ്റ്റംസ് ദൃഷ്ടി -10 ലഭ്യമാക്കും.

ഈ വർഷം ജനുവരിയിൽ നാവികസേനയ്‌ക്ക് ആദ്യത്തെ ഹെർമിസ്-900 കൈമാറിയിരുന്നു. രണ്ടാമത്തെ ഡ്രോണും ഉടൻ ലഭിക്കുമെന്നാണ് വിവരം. മൂന്നാമത്തേത് നാവികസേനയ്‌ക്കും നാലമത്തേത് കരസേനയ്‌ക്കും ലഭിക്കും.
രണ്ട് ഡ്രോണുകളാണ് ഇന്ത്യൻ സൈന്യത്തിന് ലഭിക്കുക. തദ്ദേശീയമായി വികസിപ്പിച്ചതാണ് ഇത്. ആ​ദ്യത്തേതാണ് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സേനയ്‌ക്ക് കൈമാറുക. പഞ്ചാബിലെ ഭട്ടിൻഡ‍ താവളത്തിലാകും ഇത് വിന്യസിക്കുക. പാക് അതിർത്തിയിൽ പറന്ന് പ്രതിരോധം തീർക്കാൻ സേനയ്‌ക്ക് മുതൽക്കൂട്ടാകും ഈ ഡ്രോണുകൾ.

ഇത്തരത്തിൽ നിർമിച്ച ഹെറോൺ മാർക്ക് 1, മാർക്ക് 2 ഡ്രോണുകൾ ഇന്ത്യൻ സൈന്യം ഇതിനോടകം ഉപയോ​ഗിക്കുന്നുണ്ട്. ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൽബിറ്റ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് അ​ദാനി ഡിഫൻസ് പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നത്. 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമ​ഗ്രികളുമാണ് നിർമാണത്തിനായി ഉപയോ​ഗിക്കുന്നത്.വിതരണം ചെയ്യുന്ന സംവിധാനങ്ങൾ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും പ്രതിരോധത്തിൽ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ക്ക് കീഴിലായിരിക്കണമെന്നും നിർബന്ധമാക്കുന്ന അടിയന്തര വ്യവസ്ഥകൾക്ക് കീഴിലാണ് ഡ്രോണുകൾക്ക് ഇന്ത്യൻ സൈന്യം ഓർഡർ നൽകിയത്.

 

Read Also:ആകാശ സമരം പിൻവലിച്ചെങ്കിലും കണ്ണൂരില്‍ രക്ഷയില്ല; ഇന്നും എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

തൊഴിൽ മോഷണം,ഒഴിവുസമയങ്ങളിൽ പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പെരുമ്പെട്ടിയിൽ 17...

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ ആലപ്പുഴ...

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ്...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

Related Articles

Popular Categories

spot_imgspot_img