അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടര്‍ന്നേക്കില്ല. ദ്രാവിഡിന്റെ രണ്ടാം ടേം ലോകകപ്പോടെ അവസാനിക്കുകയാണ്. സ്ഥാനത്ത് തുടരാനുള്ള താല്‍പ്പര്യവും അദ്ദേഹം അറിയിച്ചിട്ടില്ല.
അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അപേക്ഷ ക്ഷണിക്കും. രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് സാധിക്കും. മൂന്ന് വര്‍ഷത്തേക്ക് ഒരു ദീര്‍ഘകാല പരിശീലകനെ തിരയുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ അടുത്ത ഐസിസി ഇവന്റായ ടി20 ലോകകപ്പ് വരെ തുടരാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതിച്ചിരുന്നു. ദ്രാവിഡ് ആദ്യമായി 2021 നവംബറിലാണ് രണ്ട് വര്‍ഷത്തേക്ക് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ വരെ ടീമിനെ എത്തിക്കാന്‍ അദ്ദേഹത്തിനായി. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ച് ഫൈനലിലെത്തിയെങ്കിലും അവിടെ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.
2026 ല്‍ ടി20 ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. 2025 ജൂണിലും 2027ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഉണ്ട്. ഈ ചാംപ്യന്‍ഷിപ്പുകള്‍ക്കൊപ്പം ഉഭയകക്ഷി പരമ്പരകളുമുള്ളതിനാല്‍ ജോലിഭാരം കുറയ്ക്കാന്‍ സ്പ്ലിറ്റ് കോച്ചിംഗ് എന്ന ആശയമാണ് ബിസിസിഐയുടെ മനസിലുള്ളത്. അങ്ങനെയെങ്കില്‍ വിവിധ ഫോര്‍മാറ്റുകള്‍ക്ക് പ്രത്യേകം പരിശീലകര്‍ വരും. 2014-ല്‍ ഡങ്കന്‍ ഫ്‌ലെച്ചര്‍ പോയതിന് ശേഷം ഇന്ത്യക്ക് ഒരു വിദേശ പരിശീലകന്‍ ഉണ്ടായിട്ടില്ല. ഒരു വിദേശ പ്രൊഫഷണലിനെ റിക്രൂട്ട് ചെയ്യാനുള്ള ആശയത്തോട് ബിസിസിഐക്ക് ഇപ്പോള്‍ തുറന്ന മനസാണുള്ളത്.
Read More: ദേ പുട്ട്…അതും വെറൈറ്റി രുചിയിൽ; കറി പോലും വേണ്ട; ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ