web analytics

ഉത്തരങ്ങള്‍ അറിയാത്ത ചോദ്യങ്ങള്‍ എഴുതാതെ വിടുക; പരീക്ഷക്ക് ശേഷം  ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം എഴുതി ചേർക്കും; നീറ്റ് യു.ജി. പരീക്ഷാത്തട്ടിപ്പ് ഇങ്ങനെ; പിടിയിലായത് അധ്യാപകനടക്കമുള്ള മൂന്നംഗ സംഘം

അഹമ്മദാബാദ്: ഉത്തരക്കടലാസില്‍ ശരിയായ ഉത്തരം എഴുതിച്ചേര്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍നിന്ന് പണംതട്ടിയ കേസിൽ മൂന്നു പേർ പിടിയിൽ.

നീറ്റ് യു.ജി. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്തില്‍ ഒരു സ്‌കൂള്‍ അധ്യാപകൻ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്.  പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലാണ് സംഭവം. ക്രമക്കേട് കാണിച്ച് ഉത്തരപേപ്പർ തിരുത്താൻ ആറ് വിദ്യാര്‍ഥികളില്‍ ഓരോരുത്തരോടും പത്തുലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്.

നീറ്റ് യു.ജി. പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടും ഫിസിക്‌സ് അധ്യാപകനുമായ തുഷാര്‍ ഭട്ട്, പരശുറാം റോയ്, ആരിഫ് വോറ എന്നിവര്‍ക്കെതിരേയാണ് ക്രിമനല്‍ കേസ്. തുഷാറിന്റെ വാഹനത്തില്‍നിന്ന് തൊണ്ടിമുതലായി ഏഴുലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥിയെ സഹായിക്കാന്‍ ആരിഫ്, തുഷാറിന് നല്‍കിയ തുകയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഉത്തരങ്ങള്‍ അറിയാത്ത ചോദ്യങ്ങള്‍ എഴുതാതെ വിടുക. പരീക്ഷക്ക് ശേഷം ഉത്തരക്കടലാസ് ശേഖരിച്ചതിന് പിന്നാലെ ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം എഴുതി ചേർക്കും. ഇതായിരുന്നു ചില വിദ്യാര്‍ഥികളും തട്ടിപ്പുസംഘവും തമ്മിലുള്ള കരാർ.

അഡീഷണല്‍ കളക്ടറും ഡി.ഇ.ഒയും ഉള്‍പ്പെടെയുള്ള സംഘം സ്‌കൂളിലെത്തി തുഷാറിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളുടെ മൊബൈൽ ഫോണും പരിശോധിച്ചു. 16 വിദ്യാര്‍ഥികളുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, പരീക്ഷാകേന്ദ്രങ്ങള്‍ എന്നീ വിവരങ്ങള്‍ പരശുറാം റോയ്, തുഷാറിന് വാട്ട്‌സ് ആപ്പ് സന്ദേശമായി അയച്ചു നല്‍കിയതായി കണ്ടെത്തി. തന്റെ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളാണ് ഇവരെന്ന് തുഷാര്‍ സമ്മതിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.

Read Also:സംസ്ഥാനത്ത് ബിരുദ പഠനത്തിൽ അടിമുടി മാറ്റം; മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാം; നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

Related Articles

Popular Categories

spot_imgspot_img