web analytics

നിർത്തിയ ഇടത്തു നിന്നും വീണ്ടും തുടങ്ങാൻ; മിഷൻ 90 മീറ്റർ: ഒളിമ്പിക്സ് തയാറെടുപ്പുമായി നീരജ് ചോപ്ര ഇന്ന് ദോഹ ഡയമണ്ട് ലീഗിൽ

ദോഹ: സുവർണ സ്വപ്നങ്ങളിലേക്ക് വീണ്ടും എറിഞ്ഞുതുടങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടി ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്സിലേക്കുള്ള ജൈത്രയാത്രക്ക് വെള്ളിയാഴ്ച ദോഹ ഡയമണ്ട് ലീഗ് വേദിയിൽ തുടക്കമാകും. വിശ്വമേളക്ക് കൊടിയുയരാൻ 77 ദിവസം മാത്രം ബാക്കിനിൽക്കെ സീസണിലെ ആദ്യ മത്സരത്തിനാണ് നീരജ് തന്റെ ഭാഗ്യ വേദിയിൽ ജാവലിൻ വീണ്ടും എടുക്കുന്നത്.

ലോകോത്തര താരങ്ങൾ മാറ്റുരക്കുന്ന ദോഹ പതിപ്പിലെ പോസ്റ്റർ ബോയ് കൂടിയാണ് ഇന്ത്യയുടെ പൊൻ താരം. മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന പ്രീമാച്ച് വാർത്തസമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നതും ഒന്നു മാത്രമായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 88-89 മീറ്ററുകൾ എന്ന ദൂരം താണ്ടി കാത്തിരിക്കുന്ന നീരജ്, 90 മീറ്റർ എന്ന സ്വപ്നദൂരം ദോഹയിൽ കണ്ടെത്തുമോയെന്നായിരുന്നു അത്.

നീരജിന്റെ മറുപടി ഇങ്ങനെ; ‘2018ൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയതു മുതൽ ഒരുപാട് പേർ ചോദിക്കുന്നു. അന്ന് 88.06 മീറ്ററായിരുന്നു എറിഞ്ഞത്. പിന്നീട് പരിക്ക് ഉൾപ്പെടെ ഒരുപാട് സംഭവവികാസങ്ങളുണ്ടായി. 88-90 മീറ്ററിനിടയിൽ കുറെക്കാലമായി ഞാൻ കുടുങ്ങിക്കിടക്കുന്നു. എന്നാൽ, 90 എന്ന കടമ്പ കടക്കണമെന്ന അതിയായ ആഗ്രഹമുണ്ട്. കഴിഞ്ഞ വർഷവും നിങ്ങൾ ഇതേ ചോദ്യം ചോദിച്ചു. അന്ന്, ശക്തമായ കാറ്റ് തിരിച്ചടിയായി. എന്നാൽ, റെക്കോഡ് നേട്ടങ്ങൾക്ക് പേരുകേട്ട ദോഹയിൽ ഇത്തവണ 90 മീറ്റർ എന്ന ലക്ഷ്യം മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രകടനത്തിലെ സ്ഥിരതക്കാണ് പ്രാധാന്യം നൽകുന്നതെന്നും- നീരജ് പറഞ്ഞ.

 

Read Also:‘മൈൻഡ് ഇറ്റ് ! ഇത് മാർവാഡി കച്ചവടമല്ല, ക്രിക്കറ്റാണ്, അതൊരു ഇന്ത്യൻ സീനിയർ താരവും’; ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഉടമയെ വലിച്ചുകീറി ഒട്ടിച്ച് ആരാധകർ; വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img