20 വര്‍ഷത്തിന് ശേഷം തങ്കച്ചനു മാനസാന്തരം ഉണ്ടായി. 20 വർഷം മുൻപ് പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ അങ്ങിനെ പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങിയെത്തി. 2000ല്‍ കൊലക്കുറ്റത്തിനാണ് ഇടുക്കി സ്വദേശി തങ്കച്ചന് ശിക്ഷിക്കപ്പെട്ടത്. 2003ല്‍ പരോളില്‍ പോയെങ്കിലും പിന്നീട് തിരികെ എത്തിയില്ല. വയനാട്ടില്‍ വിവിധ എസ്റ്റേറ്റുകളിലായി ജോലി ചെയ്യുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. മകളുടെ ഭര്‍ത്താവിനെയും കൂട്ടിയാണ് തങ്കച്ചന് ജയിലിലെത്തിയത്. തങ്കച്ചനെ തേടി പല തവണ പൊലീസ് പലയിടങ്ങളിലും എത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇയാൾ മടങ്ങിയെത്തിയത്.
Read also: ഇലക്ഷൻ ഡ്യൂട്ടിക്കിടയിലെ ഭക്ഷണത്തിന്റെ പണം ചോദിച്ചു: പോലീസുകാരന് സസ്പെൻഷൻ