ഹനുമാനെ കക്ഷി ചേർത്തു, കോടതി കോപിച്ചു; ഒരുലക്ഷം രൂപ പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ​ഭൂമിതർക്ക കേസിൽ ഹനുമാനെ കക്ഷിചേർത്തയാൾക്ക് ഒരുലക്ഷം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി. സ്വകാര്യസ്ഥലത്തെ ക്ഷേത്രത്തിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഹനുമാനെ കക്ഷി ചേർത്തത്. സൂരജ് മാലിക്ക് എന്നയാളുടെ സ്ഥലത്തെ ആരാധനാകേന്ദ്രത്തിന്റെ അവകാശവാദം ഉന്നയിച്ച് അങ്കിത് മിശ്ര (31) എന്നയാൾ നൽകിയ ​ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സി.ഹരിശങ്കർ പിഴ വിധിച്ചത്. എന്നാൽ, ഈശ്വരൻ ഒരു ദിവസം എന്റെ മുന്നിൽ വ്യവഹാരക്കാരനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന പരാമർശത്തോടെയാണ് കോടതിയുടെ നടപടി.

സ്ഥലം കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഹർജി നൽകിയിരിക്കുന്നതെന്നു നിരീക്ഷിച്ച ജസ്റ്റിസ് ഹരിശങ്കർ, പിഴത്തുക സ്ഥലമുടമയായ സൂരജ് മാലിക്കിനു നൽകണമെന്നും ഉത്തരവിട്ടു. സ്ഥലത്തെ അമ്പലത്തിൽ പതിവായി പൂജ നടത്തിയിരുന്നുവെന്നും ഈ സാഹചര്യത്തിൽ സ്ഥലത്തിന്റെ അവകാശം മറ്റാർക്കും നൽകാനാവില്ലെന്നും വ്യക്തമാക്കി അങ്കിത് മിശ്ര വിചാരണക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജി തള്ളി. തുടർന്നാണു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഹനുമാൻ, ശിവൻ, ദുർഗാദേവി തുടങ്ങിയ ദൈവങ്ങൾ ഇവിടെയുണ്ടെന്നും ഹിന്ദു വിശ്വാസികൾ പതിവായി ഇവിടെ പൂജയും മറ്റും നടത്തുന്നുവെന്നും സ്ഥലം കൈമാറാൻ കഴിയില്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചു.

സ്ഥലത്തിന്റെ അവകാശം മാലിക്കിനു കൈമാറുന്ന കരാർ 2022ൽ നിലവിലുണ്ട്. സ്ഥലത്തെ ആരാധനാകേന്ദ്രത്തിൽ പൂജ നടത്താൻ അങ്കിത് മിശ്രയ്ക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ, സ്വകാര്യ സ്ഥലത്ത് ഒരാൾ ക്ഷേത്രം നിർമിക്കുകയാണെങ്കിൽ പൊതുജനങ്ങൾക്ക് അവിടെ ആരാധന അനുവദിക്കണമെന്നു വ്യവസ്ഥയില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വ്യക്തമാക്കി. ഇത്തരം ക്ഷേത്രത്തിൽ പൊതുജനങ്ങൾ ആരാധന നടത്തിയാലും ക്ഷേത്രം പൊതുവായി മാറില്ലെന്നും കോടതി പറഞ്ഞു.

 

Read Also: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ഫിവര്‍ മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

Related Articles

Popular Categories

spot_imgspot_img