web analytics

മലയാളിയെ തെങ്ങ് ചതിച്ചു; പ്രതാപം മങ്ങി നാടൻ തേങ്ങ; വിപണി കൈയ്യടക്കി വരവു തേങ്ങ

കോട്ടയം : മലയാളിയുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത നാടന്‍തേങ്ങയുടെ പ്രതാപം അസ്തമിക്കുകയാണ്. ഉത്പാദനം തീരെ കുറഞ്ഞതോടെ വിപണി നിറയെ വരവുതേങ്ങയാണ്. ഒരു കിലോ തേങ്ങയ്ക്ക് 30 മുതല്‍ 35 വരെയാണ് വില. പാലക്കാടന്‍ തേങ്ങയും വിപണിയിലുണ്ടെങ്കിലും കൂടുതല്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. വില കൂടിയിട്ടുണ്ടെങ്കിലും അതിൻ്റെ ഗുണം കര്‍ഷകനില്ല. കര്‍ഷകന് ഒരുകിലോയ്ക്ക് ലഭിക്കുന്നത് 25 രൂപയാണ്. ഇടത്തരം വലിപ്പമുള്ള പൊതിച്ച നാളികേരങ്ങള്‍ മൂന്നെണ്ണം ചേരുമ്പോഴാണു പലപ്പോഴും ഒരു കിലോ ആകുക. അതായത്, തേങ്ങ ഒന്നിനു ശരാശരി എട്ടോ ഒന്‍പതോ രൂപ മാത്രമാണു കര്‍ഷകന്റെ വരുമാനം. കടകളില്‍ വില്പനയ്‌ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്.

കാലാവസ്ഥ വ്യതിയാനവും നാളികേര കൃഷി പ്രോത്സാഹന പദ്ധതി എങ്ങുമെത്താത്തതുമാണ് ഉത്പാദനം കുറയാന്‍ കാരണമായത്.150, 350 രൂപ വരെയാണ് പുതിയ തെങ്ങിന്‍ തൈകളുടെ വില. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വന്‍ ചെലവാണ്. നാലുമുതല്‍ അഞ്ചുവര്‍ഷം എടുക്കും കായ്ക്കാന്‍. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.

തേങ്ങ ഇടാന്‍ ആളെ കിട്ടാനില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. കിട്ടിയാല്‍ തന്നെ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം. തെങ്ങിന്റെ മുകള്‍ഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപയും. നാടന്‍ തെങ്ങുകളില്‍ രോഗബാധയും കൂടുതലാണ്. മുന്‍പ് 40 തെങ്ങില്‍ നിന്ന് 300, 600 തേങ്ങകള്‍ വരെ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് 25 ല്‍ താഴെ മാത്രമാണ് ലഭിക്കുന്നത്

 

Read Also:പച്ച തെറിക്ക് അശ്ലീലത്തിന്റെ അകമ്പടി; ഈ ഞരമ്പ് രോഗി ഒരു ദുരന്തമായി മാറിയെന്ന് ഡിവൈഎഫ്ഐ ; വ്ലോഗർ സൂരജ് പാലാക്കാരനെതിരെ പൊലീസിൽ പരാതി നൽകി സംസ്ഥാന സെക്രട്ടറിയേറ്റ്

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി ചാർലീസ് തെറോൺ

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി...

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ മൂന്ന് പ്രമുഖർ! ഗ്രൂപ്പ് പോര് മുറുകുന്നു

മന്ത്രിസഭയ്ക്ക് പിന്നാലെ കോൺഗ്രസിൽ വൻ പുനഃസംഘടന; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഈ...

Related Articles

Popular Categories

spot_imgspot_img