web analytics

അഴിമതിക്കാർക്ക് ഇനി “അഴി” മതി; മുൻ ആർടിഒയ്‌ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും; 8.87 ഏക്കർ ഭൂമിയും രണ്ട് നില വീടും കണ്ടുകെട്ടും; മുൻ തഹസിൽദാരുടെ  പെൻഷൻ തുകയിൽ  പ്രതിമാസം 500 രൂപ കുറവ് വരുത്തും 

പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി കാണിച്ച മുൻ തഹസിൽദാർക്കെതിരെ അച്ചടക്ക നടപടി. പെൻഷൻ തുകയിൽ നിന്ന് പ്രതിമാസം 500 രൂപ ആജീവനാന്തം കുറവ് വരുത്താനാണ് റവന്യൂ വകുപ്പിൻ്റെ തീരുമാനം. അഴിമതി ആരോപിച്ച് സിപിഐ മണ്ഡലം സെക്രട്ടറി ഡി. സജിയാണ് പരാതി നൽകിയത്. 2012 ലാണ് പദ്ധതിക്കായി സ്ഥലം വാങ്ങിയത്.അടൂർ നഗരസഭയ്ക്ക് ശ്മശാനം നിർമ്മിക്കാനായി യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ഉയർന്ന വിലയ്ക്ക് സ്ഥലം വാങ്ങിയത്. മുൻ അടൂർ തഹസിൽദാർ ബി. മോഹൻ കുമാറിനെതിരെയാണ് വകുപ്പുതല നടപടി.

അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ആർടിഒയ്‌ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി. മുൻ കോഴിക്കോട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ. ഹരീന്ദ്രനെയാണ് ശിക്ഷിച്ചത്. അനധികൃതമായി 8.87 ഏക്കർ ഭൂമിയും രണ്ട് നില വീടും ഇയാൾ സ്വന്തമാക്കിയിരുന്നു. ഇത് സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നും കോടതി നിർദേശിച്ചു. 1989 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ ആർടിഒയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്താണ് ഇയാൾ 38 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചത്. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷിച്ച് കേസിലാണ് ഉത്തരവ് വന്നത്.
spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

ആൾക്കൂട്ട ആക്രമണം; രക്ഷകനായത് ഭാഗ്യരാജ്; വെളിപ്പെടുത്തി രജനികാന്ത്

ആൾക്കൂട്ട ആക്രമണം; രക്ഷകനായത് ഭാഗ്യരാജ്; വെളിപ്പെടുത്തി രജനികാന്ത് ആൾക്കൂട്ടത്തിൽ നിന്നും തന്നെ രക്ഷിച്ച...

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും തിരുനാവായ: കേരളത്തിന്റെ...

നിങ്ങൾ ഈ ജോലി ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കൂ….വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും

വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ പൂർണ്ണമായും ഇല്ലാതാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)...

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ...

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പച്ചക്കൊടി വീശും

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ...

Related Articles

Popular Categories

spot_imgspot_img