web analytics

സംസ്ഥാനത്ത് ആദ്യം; തിരുവനന്തപുരത്ത് മെട്രോ സ്‌റ്റേഷൻ ഭൂമിക്കടിയിലും

തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിലിൻ്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) അടുത്തമാസം സമർപ്പിക്കും.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ് തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. കൊച്ചി മെട്രോയുടെ നിർദ്ദേശ പ്രകാരം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡി.പി.ആർ തയ്യാറാക്കി. അതിന്റെ അന്തിമ വിശകലനം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒ.യുമായ ഡോ.കെ.എം.എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടന്നു. അതിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി അടുത്തമാസം കൊച്ചി മെട്രോയ്‌ക്ക് ഡി.പി.ആർ സമർപ്പിക്കും.

സർക്കാർ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെയാണ് നിർമ്മാണത്തിന് ഒരുക്കങ്ങൾ തുടങ്ങുന്നത്. തിരുവനന്തപുരം മെട്രോ റെയിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനും രൂപം നൽകും.പള്ളിപ്പുറം ടെക്നോ സിറ്റി – പള്ളിച്ചൽ, കഴക്കൂട്ടം – കിള്ളിപ്പാലം എന്നിങ്ങനെ രണ്ട് റീച്ചുകളിലായി മൊത്തം 46.7കിലോമീറ്ററാണ് ദൂരം. 38 സ്റ്റേഷനുകൾ. രണ്ടെണ്ണം ഭൂമിക്ക് അടിയിൽ. ബാക്കി ഭൂമിക്ക് മുകളിൽ തൂണുകളിൽ. ഡി. പി. ആറിൽ ചെലവ് 11560.80കോടി. ഏറ്റെടുക്കേണ്ട സ്ഥലം, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾ ഡി.പി.ആർ. അംഗീകരിച്ച ശേഷം പുറത്തുവിടും

തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ ആണ് ആദ്യം ആലോചിച്ചത്. അതിന്റെ പ്രയോജനക്ഷമത പരിശോധിച്ച ശേഷമാണ് പരമ്പരാഗത മീഡിയം മെട്രോ തീരുമാനിച്ചത്. ഇതിന്റെ എക്സിക്യൂട്ടീവ് സമ്മറി ഫെബ്രുവരിയിൽ ഡി.എം.ആർ.സി സമർപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാനസർക്കാരിനും. സംസ്ഥാനത്തിന്റെ അംഗീകാരത്തിന് ശേഷം കേന്ദ്രനഗര മന്ത്രാലയത്തിനും സമർപ്പിക്കും.
കേന്ദ്രാനുമതിക്ക് ശേഷമായിരിക്കും സ്ഥലമേറ്റെടുക്കലും വായ്പ ലഭ്യമാക്കാനുമുള്ള നടപടികൾ.

Read Also:ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം പയറ്റി സർക്കാർ; കാലവർഷമെത്തിയാൽ കാര്യങ്ങൾ ശരിയാകും; ഇനി ബാക്കി 100 ദിവസത്തേക്കുള്ള വെള്ളം

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

Related Articles

Popular Categories

spot_imgspot_img