web analytics

മോഹൻ ബഗാന് മോഹഭംഗം;ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി; വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പത്താം സീസണില്‍ ചാമ്പ്യൻമാരായി മുംബൈ സിറ്റി എഫ്‌സി. കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം.ഇതേ ​സ്റ്റേഡിയത്തിൽ ഐഎസ്എൽ ​ഷീൽഡിന് വേണ്ടിയുള്ള പോരാട്ടത്തിൽ ബ​ഗാനോട് തോറ്റതിന്റെ പകരം വീട്ടാനും മുംബൈക്ക് കഴിഞ്ഞു. സമനില ​ഗോളിനായി പല ഘട്ടത്തിലും ബ​ഗാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ​ഗോളിലേക്ക് എത്തിയില്ല.

മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.കശാലപോരിൽ ആദ്യം വലകുലുക്കിയ ബ​ഗാന്റെ ജേസൻ കമ്മിൻസായിരുന്നു. ഈ വിജയാ​ഘോഷത്തിന് 53 മിനിട്ട് വരെയേ ആയുസ് ഉണ്ടായിരുന്നുള്ളൂ.മുൻ ബ്ലാസ്റ്റേഴ്സ് താരം യോർ​ഗെ പെരേര ഡിയാസാണ് മുംബൈക്കായി ആദ്യ വെടിപൊട്ടിച്ചത്. 81-ാം മിനിട്ടിൽ ബിപിൻ സിം​ഗും ഇൻജുറി ടൈമിൽ യാകുബ് യോസ്റ്റസുമാണ് മുംബൈയുടെ ​ഗോൾ പട്ടിക പൂർത്തിയാക്കിയത്. 29ാം മിനിറ്റിൽ മുംബൈക്ക് കനത്ത നഷ്ടം. രാഹുൽ ഭേകെയിൽ നിന്ന് പന്ത് സ്വീകരിച്ച ഡയസ് വക ചാങ്തെക്ക് ഫസ്റ്റ് ടച്ച് പാസ്. ഗോളിലേക്ക് പാഞ്ഞ ചാങ്തെക്ക് പിഴച്ചു. 31ാം മിനിറ്റിൽ വീണ്ടും. ബോക്സിനറ്റത്ത് നിന്ന് മുംബൈക്ക് ഫ്രീ കിക്ക്. ചാങ്തെ പോസ്റ്റിലേക്ക് തൊടുത്തത് ക്രോസ് ബാറിൽത്തട്ടി.

39ാം മിനിറ്റിൽ ഒരിക്കൽക്കൂടി മുംബൈയുടെ കടന്നാക്രമണം. ഇടതുവിങ്ങിലൂടെയെത്തിയ വിക്രംപ്രതാപ് സിങ് ബോക്സിൽ ചാങ്തെക്ക് പാസ് നൽകി. ഇത്തവണയും പക്ഷേ ലക്ഷ്യം കണ്ടില്ല. ഇതാദ്യമായി മുംബൈ ഗോളി ഫുർബ ലചെൻപക്ക് പരീക്ഷണമൊരുക്കി ആതിഥേയർ. 42ാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോക്ക് ഥാപ്പ നൽകിയ പാസ് പോസ്റ്റിലേക്ക് തൊടുത്തപ്പോൾ ലചെൻപ തടഞ്ഞു. കളിയുടെ ഗതിക്ക് വിപരീതമായി ആദ്യ പകുതി തീരാനിരിക്കെ ബഗാന്റെ ഗോളെത്തി. 44ാം മിനിറ്റിൽ പെട്രാറ്റോസിന്റെ ലോങ് ഷോട്ട് ലചെൻപ സാഹസപ്പെട്ട് തടുത്തിട്ടത് റീ ബൗണ്ട് ചെയ്തപ്പോൾ അവസരം മുതലാക്കി ജേസൺ കമ്മിങ്സ് മനോഹരമായി ഫിനിഷ് ചെയ്തു.

രണ്ടാം പകുതി തുടങ്ങി 47ാം മിനിറ്റിൽ ബഗാന് അനുകൂലമായി ഫ്രീ കിക്ക്. 25 വാര അകലെ നിന്ന് പെട്രാറ്റോസ് ബോക്സിലേക്ക് തൊടുത്തെങ്കിലും ടിറി ഹെഡ് ചെയ്ത് ഒഴിവാക്കി. ഗോൾ മടക്കാനുള്ള മുംബൈയുടെ ശ്രമങ്ങൾ 53ാം മിനിറ്റിൽ ഫലം കണ്ടു. ഹാഫിൽ നിന്ന് ആൽബർട്ടോ നെഗ്യൂറ ബോക്സിലേക്ക് നൽകിയ ഹൈ ബാളിലേക്ക് ഡയസ് പാഞ്ഞെത്തി മൻവീറിനെ‍യും ഗോളിയെയും പരാജയപ്പെടുത്തി ഗോൾവര കടത്തി. 61ാം മിനിറ്റിൽ ലീഡ് പിടിക്കാനുള്ള രണ്ട് അവസരങ്ങൾ മുംബൈ താരങ്ങൾ നഷ്ടപ്പെടുത്തി. 70ാം മിനിറ്റിൽ ഥാപ്പക്ക് പകരം മലയാളി താരം സഹൽ അബ്ദുസ്സമദ് ഇറങ്ങി. മുംബൈക്ക് തിരിച്ചടിയായി നെഗ്യൂറയും ഡയസും പരിക്കേറ്റ് കയറി. 81ാം മിനിറ്റിൽ ഗാലറിയെ നിശ്ശബ്ദമാക്കി സന്ദർശകരുടെ രണ്ടാം ഗോൾ.

ചാങ്തെയുടെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും യാകൂബിലെത്തി. ബിപിൻ സിങ്ങിന് ഗോൾമുഖത്ത് ‍യാകൂബിന്റെ പാസ്. ആദ്യം മിസ് ചെയ്തെങ്കിലും രണ്ടാം ചാൻസ് ബിപിൻ പാഴാക്കിയില്ല. ഒമ്പത് മിനിറ്റ് അധിക സമയത്ത് ഗോൾ മടക്കാൻ ബഗാന്റെ കിണഞ്ഞ ശ്രമം. രണ്ടാം മിനിറ്റിൽ സഹലും സഹതാരങ്ങളും ഗോൾമുഖത്ത്. അവസരം നഷ്ടപ്പെട്ടെങ്കിലും ബിപിനെ ഫൗൾ ചെയ്തതിന് സഹലിന് മഞ്ഞക്കാർഡ്. വിട്ടുകൊടുക്കാതെ ലീഡ് കൂട്ടാൻ മുംബൈയും. ഏഴാം മിനിറ്റിൽ ജാകൂബിൽ നിന്ന് പന്ത് ലഭിച്ച വിക്രം ബോക്സിൽ നിന്ന് ബിപിന് ബാക് ഹീൽ പാസ് നൽകി. ഇത് ത‍ടയാൻ സുഭാഷിഷ് ഇടപെട്ടെങ്കിലും ജാകൂബിന്റെ ഇടങ്കാലനടി വലയിൽ.

Read Also:കനലൊരു തരി മതി ആളികത്താൻ; കെട്ടടങ്ങിയ ഇടത്തു നിന്നും കത്തിക്കയറി ആർ സി ബി ; വെറും നാല് മണിക്കുറിൽ അവസാന സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക്; തുടർച്ചയായായ ആറ് തോൽവികൾക്ക് ശേഷം ഹാട്രിക് ജയം; ലോകതോൽവിയായത് മുംബൈ ഇന്ത്യൻസിനും

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

Related Articles

Popular Categories

spot_imgspot_img