web analytics

ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം പയറ്റി സർക്കാർ; കാലവർഷമെത്തിയാൽ കാര്യങ്ങൾ ശരിയാകും; ഇനി ബാക്കി 100 ദിവസത്തേക്കുള്ള വെള്ളം

മൂലമറ്റം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം പയറ്റി സർക്കാർ. രാത്രിയിലെ അധിക ഉപയോഗം നേരിടുന്നതിന് രാത്രി ഉൽപാദനം കൂട്ടുന്നതിനൊപ്പം ആകെ ഉൽപാദനം കുറച്ച് വെള്ളം സംഭരിക്കാനും ശ്രമം തുടങ്ങി.

കാലവർഷം ദുർബലമാവുകയും തുലാവർഷം ലഭിക്കാതിരിക്കുകയും ചെയ്തതോടെ, പ്രതിസന്ധി മുൻകൂട്ടിക്കണ്ട് മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറച്ചിരുന്നു. ഇതുമൂലം ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ജലശേഖരമുണ്ട്. കാലവർഷം എത്താൻ ഇനി 28 ദിവസം കൂടിയാണുള്ളത്. എന്നാൽ കാലവർഷം നേരത്തേ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ ഒരു ഭാഗം മാത്രമേ ഇടുക്കിയിൽനിന്നു ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം ഇതേദിവസം 2331.18 അടി വെള്ളമാണ് ഉണ്ടായിരുന്നത്. വേനൽ ശക്തമായെങ്കിലും കുറഞ്ഞ വിലയിൽ പുറത്തുനിന്നു വൈദ്യുതി ലഭിക്കുന്നതിനാൽ ഇടുക്കി പദ്ധതിയിൽനിന്നു വൈദ്യുതി ഉൽപാദനം കുറവാണ്.

വൈകിട്ട് ആറു മുതൽ 10 വരെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നത്. ഈ സമയത്ത് 5 ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു തുടങ്ങി. ഇന്നലെ 642 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു. 748 മെഗാവാട്ട് ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിലും ട്രാൻസ്ഫോമറുകൾക്ക് ശേഷിയില്ലാത്തതാണ് പ്രശ്നം. ഇടുക്കി അണക്കെട്ടിൽ ഇനി 2336.46 അടി വെള്ളം മാത്രം. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. സംഭരണശേഷിയുടെ 35 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ സംഭരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ രീതിയിൽ 100 ദിവസത്തേക്കുള്ള വെള്ളം ഇവിടെയുണ്ട്.

7642.05 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് അണക്കെട്ടിൽ ശേഖരിച്ചിരിക്കുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇപ്പോൾ പ്രതിദിനം ശരാശരി വൈദ്യുതി ഉൽപാദനം 65.13 ലക്ഷം യൂണിറ്റാണ്.

 

Read Also:കനലൊരു തരി മതി ആളികത്താൻ; കെട്ടടങ്ങിയ ഇടത്തു നിന്നും കത്തിക്കയറി ആർ സി ബി ; വെറും നാല് മണിക്കുറിൽ അവസാന സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക്; തുടർച്ചയായായ ആറ് തോൽവികൾക്ക് ശേഷം ഹാട്രിക് ജയം; ലോകതോൽവിയായത് മുംബൈ ഇന്ത്യൻസിനും

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ്...

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10...

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്;ഗവേഷകർ പറയുന്നു

മല്ലിയിലയ്‌ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടായിട്ടും, ഇതിനെ പൂർണ്ണമായി ഒഴിവാക്കുന്നവരുടെ എണ്ണം...

Related Articles

Popular Categories

spot_imgspot_img