web analytics

കനലൊരു തരി മതി ആളികത്താൻ; കെട്ടടങ്ങിയ ഇടത്തു നിന്നും കത്തിക്കയറി ആർ സി ബി ; വെറും നാല് മണിക്കുറിൽ അവസാന സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക്; തുടർച്ചയായായ ആറ് തോൽവികൾക്ക് ശേഷം ഹാട്രിക് ജയം; ലോകതോൽവിയായത് മുംബൈ ഇന്ത്യൻസിനും

ഐപിഎല്ലില്‍ എല്ലാവരും എഴുതിത്തള്ളിയ ടീമാണ് ആർസിബി.തുടര്‍ച്ചയായി ആറു കളികളില്‍ തോറ്റ് ഒരു സമയത്തു തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു ഫാഫ് ഡുപ്ലെസിയുടെ ടീം. പക്ഷെ ഇപ്പോള്‍ ചിത്രമാകെ മാറിയിരിക്കുകയാണ്. ഹാട്രിക്ക് വിജയവുമായി കുതിക്കുകയാണ് അവര്‍.

തോറ്റ ഇടത്തു നിന്നും ഓരോ മല്‍സരം കഴിയുന്തോറും തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് മണിക്കൂറുകള്‍ കൊണ്ടാണ് ആര്‍സിബി മായ്ച്ചു കളഞ്ഞിരിക്കുന്നത്. അതോടെ നാണംകെട്ടിരിക്കുന്നത് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമാണ്.

വെറും നാലു മണിക്കൂറിനിടെയാണ് ലീഗിലെ അവസാന സ്ഥാനക്കാരില്‍ നിന്നും ആര്‍സിബി ഏഴാംസ്ഥാനത്തേക്കു കുതിച്ചുയര്‍ന്നത്. മറ്റു ടീമുകളെയാകെ ആര്‍സിബിയുടെ ഈ തിരിച്ചുവരവ് ഞെട്ടിച്ചിരിക്കുമെന്നുറപ്പാണ്. മാനഹാനി നേരിട്ടത് മുംബൈയ്ക്കാണ്. നേരത്തേ ഒമ്പതാംസ്ഥാനത്തായിരുന്ന അവര്‍ അവസാന സ്ഥാനത്തേക്കു കുപ്പുകുത്തി. 11 കളിയില്‍ നിന്നും ആറു പോയിന്റ് മാത്രമേ മുംബൈയ്ക്കുള്ളൂ. യഥാര്‍ഥത്തില്‍ ജിടിക്കെതിരേ ജയിച്ചിരുന്നെങ്കില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാംസ്ഥാനത്തേക്കായിരുന്നു ആര്‍സിബി കയറേണ്ടിയിരുന്നത്. കാരണം അവര്‍ക്കു മുന്നിലുണ്ടായിരുന്ന ജിടി, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെല്ലാം എട്ടു പോയിന്റ് വീതമാണുള്ളത്.

ഇടിവെട്ട് ഇന്നിങ്‌സ് കളിച്ച നായകന്‍ ഡുപ്ലെസിയാണ് 67 (23 ബോള്‍, 10 ഫോര്‍, 3 സിക്‌സര്‍) അവരുടെ വിജയം ഇത്ര വേഗത്തിലാക്കാനും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും സഹായിച്ചത്. ഇതോടെ പഞ്ചാബ്, ജിടി എന്നിവര്‍ക്കൊപ്പം തുല്യ പോയിന്റായിരുന്നിട്ടും നെറ്റ് റണ്‍റേറ്റ് വളരയെധികം മെച്ചപ്പെടുത്താന്‍ ആര്‍സിബിയെ സഹായിച്ചു. നിലവില്‍ ഏഴാമതുണ്ടെങ്കിലും ആര്‍സിബിക്കു ഇപ്പോഴും പ്ലേഓഫ് ഉറപ്പില്ല. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാലും അവര്‍ക്കു പരമാവധി 14 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. മുന്‍ സീസണുകള്‍ നോക്കിയാല്‍ ചുരുങ്ങിയത് 16 പോയിന്റെങ്കിലും ലഭിച്ചാല്‍ മാത്രമേ ഒരു ടീമിനു പ്ലേഓഫ് സാധ്യതയുള്ളൂ. 14 പോയിന്റാണ് നേടുന്നതെങ്കില്‍ മറ്റു ടീമുകളുടെ മല്‍സരഫലത്തിനായി ആര്‍സിബിക്കു കാത്തിരിക്കേണ്ടി വരും. ഒന്നിലേറെ ടീമുകള്‍ക്കു 14 പോയിന്റ് ലഭിക്കുകയാണെങ്കില്‍ അവിടെയാണ് നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാവുക.

 

Read Also:ആര്‍.സി.ബുക്ക് വരുന്നില്ല, ഫിനാൻസ് കിട്ടില്ല, ഇന്‍ഷൂറന്‍സ് മാറ്റവും നടക്കില്ല; സെക്കൻ്റ് ഹാൻഡ് വാഹനങ്ങൾ ആർക്കും വേണ്ട; ഞങ്ങൾക്കും ജീവിക്കണ്ടെ എന്ന് യൂസ്ഡ് വെഹിക്കിൾ സെല്ലേഴ്സ്

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇന്ത്യയിൽ ‘ലാ നിന’ ഉടനെത്തും

ഇന്ത്യയിൽ ‘ലാ നിന’ ഉടനെത്തും ന്യൂഡൽഹി: രാജ്യത്ത് ഈ വർഷമവസാനം ലാ നിന...

ഈ ടെസ്റ്റ് പാസായാല്‍ റോഡ് സേഫ്റ്റി ക്ലാസിലിരിക്കേണ്ട, ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം…ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ:

ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ്...

‘തു മാത്സാ കിനാരാഒക്ടോബർ 31 ന് റിലീസ് ചെയ്യും

കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ...

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാലമോഷണക്കേസില്‍...

ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം

ബൈക്കുകൾ കൂട്ടിയിടിച്ചു; മൂന്ന് മരണം കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍...

Related Articles

Popular Categories

spot_imgspot_img