സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്നലത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ വർധന ഉണ്ടായിട്ടുണ്ട്. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 52,680 രൂപയും ഗ്രാമിന് 6585 രൂപയുമായി വർധിച്ചു. ഇന്നലെ സംസ്ഥാനത്ത് പവന് 400 രൂപയാണ് കുറവാണ് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഇന്ന് വർധിച്ചത്. സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസമാണ് 2024 ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകൾ കഴിഞ്ഞമാസം രേഖപ്പെടുത്തി. എന്നാൽ മെയ് മാസം ആരംഭിച്ചപ്പോൾമുതൽ കുറവ് കണ്ടുതുടങ്ങിയതാണ്. മെയ് ആരംഭിച്ച അന്ന് തന്നെ വലിയ തോതില്‍ സ്വർണവിലകുറഞ്ഞു. 800 രൂപയാണ് അന്ന് കുറവ് രേഖപ്പെടുത്തിയത്. എന്നാൽ, തൊട്ടടുത്ത ദിവസം കാലം മാറി. അന്ന് 560 രൂപ ഉയര്‍ന്നു. ഇന്നലെ, മെയ് മൂന്നിന് 400 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും നേരിയ വർദ്ധനവ് കാണിച്ചിരിക്കുന്നു.
Read also: എല്ലാ വഴികളും അടഞ്ഞു; ഇനി ലോഡ് ഷെഡിങ് ; ഉപഭോഗം കുറയ്ക്കാൻ ലോഡ് ഷെഡിങ് വേണമെന്ന് KSEB