മരിപ്പിനുള്ള ചായയും വടയും ഞാന്‍ തരുന്നുണ്ട്, ഇപ്പഴല്ല… പിന്നെ… ഹർദിക്കിനും ചിലത് പറയാനുണ്ട് ഇപ്പോഴല്ല പിന്നെ; നിരവധി ചോദ്യങ്ങളുണ്ട്, ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്ടൻ

മുംബൈ:  മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതോടെ ന്യായീകരണവുമായി  ഹർദിക് പാണ്ഡ്യ.നിരവധി ചോദ്യങ്ങളുണ്ട്. ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണ്. ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ല. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചില്ല. വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടേയിരുന്നു. എന്നാണ് ഹർദിക്കിൻ്റെ മറുപടി.രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ടീമിന്റെ നായകനാക്കിയത് മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇത്തവണ ടീമിനെ പിന്നോട്ടടിക്കുന്നതെന്ന് നിസംശയം പറയാം. ടീമിനുള്ളില്‍ തനിക്ക് പിന്തുണയില്ലെന്ന സൂചനയാണ് കെകെആറിനെതിരായ തോല്‍വിക്ക് ശേഷം ഹാര്‍ദിക് സൂചിപ്പിച്ചത്.

അവസാന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സ്വന്തം തട്ടകത്തിലാണ് മുംബൈക്ക് നാണംകെടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 19.5 ഓവറില്‍ 169 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മുംബൈ വലിയ വിജയ പ്രതീക്ഷയിലായിരുന്നു.
നിങ്ങള്‍ പോരാട്ടം തുടരണം. അതാണ് ഞാന്‍ സ്വയം പറയാറുള്ളത്. ഒരടിപോലും പിന്നോട്ട് പോകില്ല. മോശം ദിവസങ്ങള്‍ വരും എന്നാല്‍ നല്ല ദിവസങ്ങളും വരാതിരിക്കില്ല. ഇത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വെല്ലുവിളികളേറ്റെടുക്കുന്നതാണ് ഒരാളെ മികച്ചവനാക്കുന്നത്. ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്’ ഹാര്‍ദിക് പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും ഉത്തരം വേണമെന്ന ഹാര്‍ദിക്കിന്റെ പരാമര്‍ശം ടീമിനുള്ളിലെ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ താരങ്ങള്‍ക്ക് ഇപ്പോഴും നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ അംഗീകരിക്കാനായിട്ടില്ല. യുവതാരങ്ങളടക്കം മിക്ക പ്രമുഖരും രോഹിത് ശര്‍മക്കൊപ്പമാണ്. ഹാര്‍ദിക് നായകനാവാന്‍ വേണ്ടി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചുവെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തല ഉയര്‍ത്താനാവാത്ത അവസ്ഥയാണ്. ഇത്രയും ശക്തമായ ടീമിനെ ലഭിച്ചിട്ടും ടീമിനെ ജയിപ്പിക്കാനാവാത്തത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയം തന്നെയാണ്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചില സൂചനകള്‍ ഹാര്‍ദിക് നല്‍കിയിരിക്കുകയാണ്.

Read Also:ഏനെ കൊന്നിട്ട് തമ്പ്രാ പൊയ്ക്കോളൂ …. തമ്പ്രാ വീട്ടിലെത്തും മുമ്പേ ഞാനവിടെ ഉണ്ടാകും…നാലു നൂറ്റാണ്ടിനപ്പുറം നടന്ന കൊടും ചതിയുടെ കഥ; നൂറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരും പറയെന്റെ കല്‍ വിഗ്രഹം  പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!