web analytics

ശർമാജി കാ ബേട്ടയെ പോലല്ല വർമാജി കാ ബേട്ട; ഹർദിക്കിന് അടി പാഴ്സലായി കിട്ടിയേനെ; മുംബൈ ഇന്ത്യൻസിലെ വാക്ക് പോര് കൈയ്യാങ്കളിയുടെ വക്കോളമെത്തി; ഹർദിക്കിനേയും തിലകിനേയും പിടിച്ചു മാറ്റിയത് രോഹിത്

ഓരോ തോല്‍വിക്ക് ശേഷവും ഹാര്‍ദിക് പാണ്ഡ്യ തങ്ങളുടെ തോല്‍വിക്ക് മറ്റ് കളിക്കാരെ കുറ്റപ്പെടുത്തുന്നത് കാണാം. കഴിഞ്ഞ മത്സരത്തില്‍, തിലക് വര്‍മ്മയുടെ ക്രിക്കറ്റ് അറിവില്ലായ്മയെ അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും പുതിയ തോല്‍വിയില്‍ പാണ്ഡ്യ രോഹിത് ശര്‍മ്മയെ കുറ്റപ്പെടുത്തുന്നത് കാണാനായി. ഡ്രസിംഗ് റൂമിലെ പുതിയ വിശേഷം പുറത്തു വന്നിട്ടുണ്ട്. ക്യാപ്റ്റന്‍ ഹാര്‍ദിക്കും യുവതാരമായ തിലക് വര്‍മയും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും ഒടുവില്‍ കൈയാങ്കളിയിലേക്കു നീങ്ങുമെന്നു വന്നപ്പോള്‍ രോഹിത്തും ടീമുടമകളും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനു ശേഷമായിരുന്നു ഈ സംഭവം. കളിയില്‍ മുംബൈ പരാജയപ്പെട്ട ശേഷം തിലകിനെ ഹാര്‍ദിക് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഹിത് ശര്‍മയെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു മുതല്‍ മുംബൈ ടീമിനകത്തു പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളും യുവതാരങ്ങളില്‍ ചിലരും രോഹിത്തിനൊപ്പം നിന്നതോടെ മുംബൈ ടീമിനകത്തു രണ്ടു ഗ്രൂപ്പുകളും രൂപപ്പെടുകയായിരുന്നു.

ടീമിനായി അവസാനം വരെ പൊരുതിയിട്ടും തിലകിനെ പ്രശംസിക്കാന്‍ തയ്യാറാവാതെ കുറ്റപ്പെടുത്തുകയാണ് ഹാര്‍ദിക് ചെയ്തതെന്നാണ് വിവരും. ഡിസിയുടെ ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെതിരേ തിലക് വേണ്ടത്ര ആക്രമണോത്സുകത കാണിച്ചില്ലെന്നും ഇതാണ് തോല്‍വിക്കു കാരണമെന്നുമായിരുന്നു ഹാര്‍ദിക്കിന്റെ വാദം. ഈ വിർശനത്തിന് പിന്നാലെയാണ് മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് ഹാര്‍ദിക്കും തിലകും തമ്മില്‍ രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ടത്. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നു ബോധ്യമായതോടെ രോഹിത്തും മുംബൈ ടീമുടമകളും ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നു.

ഹാര്‍ദിക്കും തിലകും തമ്മിലുള്ള ഈ വഴക്ക് ഗൗരവമേറിയ വിഷയം തന്നെയാണ്. മുംബൈ ടീമിനകത്ത് എത്ര മാത്രം പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളത് എന്നതിന്റെ ചെറിയൊരു സൂചന മാത്രമാണിത്.ലക്നൗവിനെതിരായ മത്സരത്തിന് മുൻപ് സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് ലൈവിൽ സംസാരിക്കവെ ക്ലാർക്ക് പറഞ്ഞത് ഇങ്ങനെയാണ്.
മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്തുമോയെന്ന് എനിക്കറിയില്ല. നമ്മൾ പുറത്ത് കാണുന്നതിലും അധികം കാര്യങ്ങൾ അവിടെ ടീമിനകത്ത് നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇത്രയധികം മികച്ച കളിക്കാരുണ്ടാകുമ്പോൾ ഇതുപോലെ സ്ഥിരതയില്ലാത്ത പ്രകടനം നടത്താൻ കഴിയില്ല. അതിനാൽ അവരുടെ ഡ്രെസ്സിങ് റൂമിനുള്ളിൽ വിവിധ ഗ്രൂപ്പുകളുണ്ടെന്ന് എനിക്ക് തോന്നുന്നു. അവിടെ ചില കാര്യങ്ങൾ വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നില്ല, അവർ ഒന്നിച്ച് നിൽക്കുന്നില്ല, ഒരു ടീമായി കളിക്കുന്നില്ല

അടുത്ത സീസണിലും ഹാര്‍ദിക് ക്യാപ്റ്റനായി മുംബൈയില്‍ തുടര്‍ന്നാല്‍ തിലക് തീര്‍ച്ചയായും ടീം വിടാന്‍ തന്നെയാണ് സാധ്യത. തിലക് മാത്രമല്ല രോഹിത്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, നെഹാല്‍ വദേര, ആകാശ് മധ്വാള്‍ തുടങ്ങി ഒരുപാട് പേരെ അടുത്ത സീസണില്‍ മുംബൈയ്‌ക്കൊപ്പം കാണാന്‍ സാധ്യതയില്ല. ഈ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നാണ് ഹാര്‍ദിക്ക്. ബാറ്റിങിലും ബൗളിങിലും അദ്ദേഹം തികഞ്ഞ പരാജയമാണ്. മുംബൈയെ സംബന്ധിച്ച് ആശ്വസിക്കാന്‍ വക നല്‍കുന്ന ഏക കാര്യം തിലകിന്റെ പ്രകടനമാണ്. ഈ സീസണില്‍ മുംബൈ പതറിയപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകളുമായി ടീമിനെ രക്ഷിച്ചത് അദ്ദേഹമാണ്.

 

Read Also:ഐപിഎല്ലിലെ പ്രകടനം നോക്കണ്ട, ട്വന്റി20 ലോകകപ്പിൽ ഹാർദിക് ‘വേറെ ലെവൽ’ ആയിരിക്കും; ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് സുനിൽ ഗാവസ്കർ

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img