രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത കേരളത്തിൽ; അരൂർ– തുറവൂർ പാലം പണി പൂർത്തിയാക്കുന്നതോടെ സംസ്ഥാനം വേറെ ലെവലാകും; വരുന്നത് 354 ഒറ്റ തൂണുകൾക്ക് മുകളിൽ 12.75 കിലോമീറ്റർ ആറുവരി പാത

ആലപ്പുഴ: അരൂർ– തുറവൂർ ഉയരപ്പാത പൂർത്തിയാകുന്നതോടെ  രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുള്ള സംസ്ഥാനം കേരളമാകും.  അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 354 തൂണുകൾക്ക് മുകളിലായാണ് ഉയരപ്പാതയുടെ നിർമ്മാണം. ഒറ്റ തൂണിൽ 24 മീറ്റർ വീതിയുള്ള ആറുവരി പാതയാണു തൂണിന് മുകളിൽ ഒരുങ്ങുന്നത്. മൂന്നിലൊന്ന് തൂണുകളുടെ നിർമാണം പൂർത്തിയായി.30 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഗർഡറുകൾ ചേർത്തല മായിത്തറ, പുത്തൻ ചന്ത എന്നിവിടങ്ങളിലാണ് നിർമിക്കുന്നത്. 5 റീച്ചുകളിലും ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ മുന്നൂറോളം കോൺക്രീറ്റ് ഗർഡർ തൂണിന് മുകളിൽ കയറ്റി.

ജോലി ഇഴഞ്ഞു നീങ്ങിയതോടെ 24 മണിക്കൂറും കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കാൻ കമ്പനി അധികൃതർ തീരുമാനമെടുക്കുകയായിരുന്നു.
2.5 കിലോമീറ്റർ ദൂരത്തിൽ 5 റീച്ചുകളിലായാണു നിർമാണം പുരോഗമിക്കുന്നത്. ഗർഡറുകൾ കൊണ്ടുവരുന്നതും സ്ഥാപിക്കുന്നതും രാത്രി മാത്രമായിരുന്നു.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് കമ്പനി അധികൃതർ. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി. ജോലി നടക്കുമ്പോൾ സുരക്ഷയുടെ ഭാഗമായി പാതയിലൂടെ 30 കിലോമീറ്ററാണ് പരമാവധി വേഗം പറഞ്ഞിരിക്കുന്നത്. സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് വാഹന യാത്രികർ പാലിക്കാത്തത് അപകടങ്ങൾക്കും കാരണമാകുന്നു. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായ തൂണുകൾക്കു മുകളിൽ ഗർ‍ഡറുകൾ സ്ഥാപിക്കുന്നത്.

 

Read Also: കേരളം ഇനി ഇങ്ങനൊക്കെയായിരിക്കും; ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഇവിടം കൊണ്ട് തീരില്ല; ഈ ചൂടു മുഴുവൻ വലിച്ചെടുത്ത കടൽ പൊട്ടിത്തെറിയുടെ വക്കിൽ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

Related Articles

Popular Categories

spot_imgspot_img