കേരളം ഇനി ഇങ്ങനൊക്കെയായിരിക്കും; ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഇവിടം കൊണ്ട് തീരില്ല; ഈ ചൂടു മുഴുവൻ വലിച്ചെടുത്ത കടൽ പൊട്ടിത്തെറിയുടെ വക്കിൽ

പത്തനംതിട്ട: സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന ഉഷ്ണതരംഗം ഇവിടം കൊണ്ട് തീരില്ലെന്ന് പഠനം. ചൂട് ഓരോ വർഷവും കൂടി വരുന്നതിനാൽ കടൽ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണമാണ് ഉഷ്ണതരംഗത്തിനിടെ  ആശങ്ക പടർത്തുന്നത്. വരും വർഷങ്ങളിലെ വേനൽക്കാലങ്ങളിലും ഈ ചൂട് ആവർത്തിക്കാൻ സാധ്യതയെന്ന മുന്നറിയിപ്പു നൽകി പുതിയ പഠന റിപ്പോർട്ട് പുറത്തു വരുന്നത്.

അറബിക്കടൽ ഉൾപ്പെടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചു മറിയുന്ന പ്രവണതയ്ക്കു തുടക്കമിട്ടതാണ് കേരളത്തിലും മറ്റും ചൂട് വർധിപ്പിക്കുവാൻ പ്രഥാന കാരണം. ഓരോ സെക്കൻഡിലും ഒരു അണുബോംബ് പൊട്ടുന്നത്ര തീവ്രമാണ് ചൂടിൽ നിന്നുണ്ടാകുന്ന താപോർജമെന്ന് പഠനത്തിനു നേതൃത്വം നൽകിയ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ ഡോ. റോക്സി മാത്യു കോൾ പറയുന്നു.
ഈ സാഹചര്യത്തിൽ കേരളം ജാഗ്രതയോടെ കാണേണ്ട പഠനം പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയാണു പുറത്തുവിട്ടത്.

അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. 2017 നവംബറിൽ കേരള തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റ് ഈ പ്രവണതയ്ക്കു തുടക്കമിട്ടു. ചൂടു കൂടുന്നതോടെ കടൽ തിളച്ചുതൂവുന്ന കള്ളക്കടൽ പ്രതിഭാസം കേരളം ഉൾപ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടൽ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്ക്കേണ്ട സ്ഥിതിയാകും. കടൽ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങു വരെ വർധിച്ച് 220 മുതൽ 250 വരെ ദിവസങ്ങൾ എന്ന സ്ഥിതി സംജാതമാകും. വർഷത്തിൽ 20 ദിവസം മാത്രമാണ് നിലവിൽ കടൽത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാൽ കരയിൽ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാൽ സ്ഥിതിഗതികൾ മാറി മറിയും. ചൂടു വലിച്ചെടുത്ത് കടൽ പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമർദം രൂപപ്പെട്ടാൽ ഏതാനും മണിക്കൂറിനുള്ളിൽ അത് അതിശക്ത ചുഴലിക്കാറ്റായി മാറാൻ തക്കവിധത്തിൽ കടൽ ചൂടായി കിടക്കുന്നു.

Read Also:തല്ലു കൊള്ളികളായ ബൗളർമാരും, ഗോൾഡൻ ഡക്കാവുന്ന ബാറ്റർമാരും; ഈ ഇന്ത്യൻ ടീം ലോകകപ്പ് സെമി കാണുമോ; ഇങ്ങനൊരു ടീം വേണ്ടായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Other news

ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​നം; ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ ബ​ന്ധ​ത്തി​ൽ വീ​ണ്ടും പോലീസ് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

മഹാകുംഭമേളയ്ക്ക് സാക്ഷിയായി നടി സംയുക്തയും; ഗംഗാസ്നാനത്തിന്റെ ചിത്രങ്ങൾ പുറത്ത്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത. ത്രിവേണി സംഗമത്തില്‍...

നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഉറങ്ങാനായി കയറിക്കിടന്നു; യുവതിയെ ക്രൂരമായി പീഡിപ്പിച്ച് റെയിൽവേ പോർട്ടർ

മുംബയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതി പീഡനത്തിനിരയായി. സംഭവത്തിൽ റെയിൽവേ പോർട്ടറെ അറസ്റ്റ്...

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ...

Related Articles

Popular Categories

spot_imgspot_img